Advertisment

പുഴയേത് കരയേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥ; വറ്റിവരണ്ട കബനി നദിയിലേക്ക് വെള്ളമെത്തിക്കും

New Update
KABANI RIVER.jpg

വയനാട്:  വേനലിൽ വറ്റി വരണ്ട കബനി നദിയിലേക്ക് ജലമെത്തിക്കും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാരാപ്പുഴ അണക്കെട്ട് തുറന്നാണ് കബനി നദിയിലേക്ക് വെള്ളമെത്തിക്കുന്നത് .

62 കിലോമീറ്റര്‍ ഒഴുകിയാണ് വെള്ളം മുള്ളന്‍കൊല്ലി പഞ്ചായത്തിലെത്തിയത്. കുടിവെള്ള വിതരണവും കൃഷിക്കായുള്ള ജലസേചനവും കബനി നദിയിലേക്ക് ജലമെത്തുമ്പോൾ   പുനരാംഭിക്കാനാവുമെന്ന് പ്രതീക്ഷ. ഇത്തരത്തില്‍ ഒരു നടപടി ഇത്  ആദ്യമാണ്.

കബനിയില്‍ പലഭാഗത്തും പുഴയേത് കരയേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൈവഴികളെല്ലാം നേരത്തേ വറ്റിവെള്ളംവറ്റി അടിത്തട്ടിലെ പാറക്കൂട്ടങ്ങള്‍ തെളിഞ്ഞുകാണുന്ന നദിയിലൂടെ നടന്നുകയറാവുന്ന സ്ഥിതിയാണുള്ളത്. വേനലാരംഭത്തില്‍ത്തന്നെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളുമടക്കമുള്ളവ വറ്റിയിരുന്നു.

Advertisment