/sathyam/media/post_attachments/k0WHesOJWotfJTkd9Wwv.jpg)
തിരുവനന്തപുരം: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കൊല്ലൂര്‍ മൂകാംബികയിലേക്ക് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ഓടിത്തുടങ്ങും.
സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് മീനങ്ങാടി, കല്‍പ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍, ചാലോട്, കണ്ണൂര്‍, തളിപ്പറമ്പ, പരിയാരം, പയ്യന്നൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ചന്ദ്രഗിരി, കാസര്‍ഗോഡ്, മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, കുന്താപുര വഴിയാണ് ബസ് സര്‍വീസ് നടത്തുന്നത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി എട്ട് മണിക്കാണ് ബസ് പുറപ്പെടുന്നത്.
സമയക്രമം
08.00PM : സുല്‍ത്താന്‍ബത്തേരി
08.30ജങ : കല്‍പ്പറ്റ
09.10ജങ : മാനന്തവാടി
10.35ജങ : ഇരിട്ടി
11.35ജങ : കണ്ണൂര്‍
12.50അങ : പയ്യന്നൂര്‍
01.30അങ : കാഞ്ഞങ്ങാട്
02.00അങ : കാസറഗോഡ്
03.05അങ : മംഗലാപുരം
05.40അങ : കൊല്ലൂര്‍ബമൂകാംബിക
കൊല്ലൂര്‍ മൂകാംബികയില്‍ നിന്നും വെള്ളി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി ഒമ്പതിന് ബസ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെടും.
സമയക്രമം
09.00pm : കൊല്ലൂര്‍ബമൂകാംബിക
11.35pm : മംഗലാപുരം
12.35pm : കാസറഗോഡ്
01.15pm : കാഞ്ഞങ്ങാട്
01.55pm : പയ്യന്നൂര്‍
02.40pm : കണ്ണൂര്‍
04.10pm : ഇരിട്ടി
05.25pm : മാനന്തവാടി
06.05pm : കല്‍പ്പറ്റ
06.35pm : സുല്‍ത്താന്‍ബത്തേരി
കൂടുതല്‍ വിവരങ്ങള്‍ക്ക്
സുല്‍ത്താന്‍ ബത്തേരി: 0493-6220217
കല്‍പറ്റ: 0493-6202611
മാനന്തവാടി: 0493-5240640
വാട്‌സ് ആപ്പ് നമ്പര്‍ : +919497722205