/sathyam/media/media_files/2024/11/28/rollWMYKUgVKBKYrX7cx.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താകള്‍ക്കാണ് ഇന്നുമുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങിയത്. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 62 ലക്ഷം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.
മാര്‍ച്ച് മാസത്തിലെ പെന്‍ഷന്‍ വിതരണത്തിനായി കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് 817 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്രം സംസ്ഥാനം സാമ്പത്തികമായി ഞെരുക്കുന്നതിനിടയില്‍ ആണ് സംസ്ഥാനം ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുന്നത്.
8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാവുക.