മനുഷ്യൻ തീ ഉണ്ടാക്കാൻ തുടങ്ങിയത് എപ്പോൾ? ഇതുവരെ ശാസ്ത്രജ്ഞർ വിശ്വസിച്ചപോലെയല്ല കാര്യങ്ങൾ, മനുഷ്യപരിണാമഘട്ടത്തിലെ സുപ്രധാന കണ്ടെത്തലുകൾ...

New Update
aadima manushyan

നേ​ച്ച​ര്‍ ജേ​ണ​ലി​ല്‍ അടുത്തിടെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം, ആ​ദ്യ​കാ​ല മ​നു​ഷ്യ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യി. ഇം​ഗ്ല​ണ്ടി​ലെ സ​ഫോ​ക്കി​ലെ ബ​ണ്‍​ഹാം എ​ന്ന ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന ഖ​ന​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ല്‍. ആദിമ മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നേച്ചർ ജേണലിലെ പഠനം. ‌മ​നു​ഷ്യ പ​രി​ണാ​മ​വ​ഴി​ക​ളി​ലെ സു​പ്ര​ധാ​ന​ഘ​ട്ട​മാ​യി​രു​ന്നു തീ ​ഉ​പ​യോ​ഗി​ക്കാ​നും നിയന്ത്രിക്കാനുമു​ള്ള ക​ണ്ടെ​ത്ത​ല്‍. ഗ​വേ​ഷ​ക​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​കാ​രം, ന​മ്മ​ള്‍ വി​ശ്വ​സി​ച്ചി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ മു​മ്പു​ത​ന്നെ, ഏ​ക​ദേ​ശം 400,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ദി​മ മ​നു​ഷ്യ​ര്‍ തീ ​ഉ​ണ്ടാ​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

Advertisment

മ​നു​ഷ്യ​ന്‍ തീ ​ഉ​ണ്ടാ​ക്കു​ന്ന​ത് എ​പ്പോ​ള്‍ ആ​രം​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ദീ​ര്‍​ഘ​കാ​ല അ​നു​മാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് പു​തി​യ ക​ണ്ടെ​ത്ത​ല്‍. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ല്‍​നി​ന്ന്, മ​നു​ഷ്യ​ര്‍ തീ ​ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വ് ഏ​ക​ദേ​ശം 50,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​ട​ക്ക​ന്‍ ഫ്രാ​ന്‍​സി​ല്‍​നി​ന്നാ​ണ് ല​ഭി​ച്ച​ത്. പ​ത്തു​ല​ക്ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ മ​നു​ഷ്യ​ര്‍ പ്ര​കൃ​തി​ദ​ത്ത തീ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി അ​റി​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അ​വ​ര്‍​ക്ക് സ്വ​യം തീ ​ക​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​ന് തെ​ളി​വു​ക​ള്‍ കു​റ​വാ​യി​രു​ന്നു. പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​വൈ​ദ​ഗ്ധ്യം വ​ള​രെ നേ​ര​ത്തെ ത​ന്നെ വി​ക​സി​ച്ചു എ​ന്നാ​ണ്.

ക​രി​ഞ്ഞു​പോ​യ മ​ണ്ണ്, തീ​പ്പൊ​ള്ള​ലേ​റ്റ ക​ല്ലു​പ​ക​ര​ണ​ങ്ങ​ള്‍, ഇ​രു​മ്പ​ട​ങ്ങി​യ ലോ​ഹ​ശി​ല (ക​ല്ലു​കൊ​ണ്ട് അ​ടി​ക്കു​മ്പോ​ള്‍ തീ​പ്പൊ​രി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ധാ​തു) എ​ന്നി​വ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​ഹ​ശി​ല ഈ ​പ്ര​ദേ​ശ​ത്ത് സ്വാ​ഭാ​വി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത​ല്ല. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് നി​ര​വ​ധി കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും തീ ​ക​ത്തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നു​മാ​ണ്.

ക​ളി​മ​ണ്ണി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ 700 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ കൂ​ടു​ത​ല്‍ താ​പ​നി​ല​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ചൂ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​യോ​കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കാ​ണി​ച്ചു. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്, ഇ​വി​ടെ ക്യാ​മ്പ് ഫ​യ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​ടു​പ്പ് പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നാ​ണ്.  ആ​ദ്യ​കാ​ല നി​യാ​ണ്ട​ര്‍​ത്ത​ലു​ക​ളാ​ണ് തീ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഹോ​മോ സാ​പ്പി​യ​ന്‍​സ് ആ​ഫ്രി​ക്ക വി​ട്ടു​പോ​യി വ​ള​രെ ക​ഴി​ഞ്ഞ്, ഏ​ക​ദേ​ശം 100,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബ്രി​ട്ട​നി​ല്‍​നി​ന്നും യൂ​റോ​പ്പി​ല്‍ നി​ന്നു​മു​ള്ള ഫോ​സി​ല്‍ തെ​ളി​വു​ക​ള്‍ അ​ക്കാ​ല​ത്ത് ആ​ദ്യ​കാ​ല നി​യാ​ണ്ട​ര്‍​ത്ത​ലു​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്നു എ​ന്ന അ​നു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു.

മ​നു​ഷ്യ​പ​രി​ണാ​മ​ത്തെ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ ഈ ​ക​ണ്ടെ​ത്ത​ലി​നു വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. തീ​യു​ടെ നി​യ​ന്ത്ര​ണം ചൂ​ട്, വെ​ളി​ച്ചം, വേ​ട്ട​ക്കാ​രി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള ക​ഴി​വ് എ​ന്നി​വ ഇ​വ​ര്‍​ക്ക് അ​റി​യ​മാ​യി​രു​ന്നു. ഈ ​ഗു​ണ​ങ്ങ​ള്‍ ത​ല​ച്ചോ​റി​ന്‍റെ വി​ക​സ​നം, സാ​മൂ​ഹി​ക​ബ​ന്ധം, വ​ട​ക്ക​ന്‍ യൂ​റോ​പ്പ് പോ​ലു​ള്ള ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക​ളി​ല്‍ അ​തി​ജീ​വ​നം എ​ന്നി​വ​യെ സ​ഹാ​യി​ച്ചി​രി​ക്കാം.

Advertisment