Advertisment

അമേരിക്കന്‍ സമ്പദ്ഘടനയുടെ ഗതി എങ്ങോട്ട്?

New Update
amerikkan sabath1.jpg

 

Advertisment

കൊച്ചി: പ്രവചനങ്ങളെ മറികടന്നുള്ള സ്ഥിതിവിവരക്കണക്കുകളാണ് അമേരിക്കന്‍ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്.  നിരക്കു കുറക്കല്‍ പ്രതീക്ഷകള വിപണി മറികടക്കുകയും ചെയ്തിരിക്കുന്നു. ജിഡിപിയും പിഎംഐയും ഡൂറബിള്‍ ഗുഡ്‌സ് ഓര്‍ഡറും കാര്‍ഷികേതര മേഖലയിലെ തൊഴിലുമെല്ലാം മുകളിലേക്കു കുതിക്കുകയും ചെയ്തു.

 മൂന്നാം ത്രൈമാസത്തില്‍ 4.8 ശതമാനം വളര്‍ച്ചയോടെ ശക്തമായ ജിഡിപി പ്രവചനങ്ങളെ തകര്‍ത്ത ശേഷം നാലാം ത്രൈമാസത്തിലും 3.4 ശതമാനമെന്ന നിലയിലായിരുന്നു. പ്രതിരോധ, ഗതാഗത രംഗങ്ങള്‍ ഒഴിച്ചുള്ള ഡൂറബിള്‍ ഗുഡ്‌സ് ഓര്‍ഡര്‍ കോവിഡിനു മുന്‍പുള്ള നിലയിലെത്തുകയും ചെയ്തിരിക്കുന്നു. പണപ്പെരുപ്പവും ശമ്പളവുമായി ബന്ധപ്പട്ട കണക്കുകളുമെല്ലാം മികച്ച നിലയിലാണ്.  കാര്‍ഷികേതര മേഖലയില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം 303000 ജോലികളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

പണപ്പെരുപ്പത്തിന്റെ കാര്യം എടുക്കുമ്പോള്‍ നോണ്‍ ഹൗസിങ്, കോര്‍ സര്‍വീസസ് പണപ്പെരുപ്പ നിരക്ക് (ഇത് ചലനാത്മകമായ തൊഴില്‍ വിപണിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു) ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.  



മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏഴു ശതമാനത്തിലേക്ക് ഉയര്‍ന്നതിന് ആനുപാതികമായി ഹൗസിങ് വിപണി ഇടിഞ്ഞിട്ടില്ലെന്നും ബന്ധന്‍ എഎംസി, ഫിക്‌സഡ് ഇന്‍കം ഇക്കണോമിസ്റ്റ് ശ്രീജിത്ത് ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.  ഭവന വിലയിലെ വളര്‍ച്ച താഴേക്കു വരുന്നതാണ് കഴിഞ്ഞ വര്‍ഷം കാണാനായത്. കുറഞ്ഞ തോതിലെ ലഭ്യതയെ തുടര്‍ന്ന് ഹൗസിങ് രംഗത്ത് ഉയര്‍ച്ചാ സാധ്യതയും ദൃശ്യമായി.  ദീര്‍ഘകാല മോര്‍ട്ട് ഗേജ് നിരക്കിനേക്കാള്‍ വളരെ താഴ്ന്ന നിലയില്‍ പുറത്തേക്കു പോകാന്‍ ഉടമസ്ഥര്‍ക്കു താല്‍പര്യമില്ലാത്തതിനാല്‍ പുതിയ വില്‍പനകള്‍ ശക്തമായവയായിരിക്കും.  ഉപഭോക്തൃ താല്‍പര്യവും മൊത്തത്തില്‍ തടസങ്ങളുണ്ടാക്കുന്ന രീതിയിലാണ്.

ഇപ്പോഴത്തെ നിലയില്‍ അമേരിക്കന്‍ സമ്പദ്ഘാടനയുടെ നീക്കത്തെ കുറിച്ചു വിലയിരുത്തുന്നതില്‍ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ നിര്‍ണായകമാണെന്നും ബാലസുബ്രഹ്‌മണ്യന്‍ ചൂണ്ടിക്കാട്ടി.

Advertisment