ഇസ്ലാമുകളല്ല,ക്രിസ്ത്യാനികളല്ല , യഹൂദരുമല്ല .....ആരാണ് ദ്രൂസുകൾ?എന്തിനാണ് ഇസ്രായേൽ ദ്രൂസുകൾക്കുവേണ്ടി സിറിയയെ ആക്രമിക്കുന്നത്..? നൂറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന അവരെപ്പറ്റി ഇനിയും പലർക്കുമറിയില്ല എന്നതാണ് വാസ്തവം

New Update
Druze

നൂറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന ദ്രൂസുകളെപ്പറ്റി  പലർക്കുമറിയില്ല. ദ്രൂസുകളെപ്പറ്റിയുള്ള പൂർണ്ണമായ അറിവുകളാണ് ഇവിടെ നൽകപ്പെടുന്നത്.  ദ്രൂസുകൾ യഥാർത്ഥത്തിൽ അറബ് വംശജരാണ്....ഇസ്‌ലാമിലെ ഇസ്മായിലി ശാഖയിൽനിന്നും വേർപെട്ട ഇവർ ഒരു പ്രത്യേക മതവിഭാഗമായാണ് മാറപ്പെട്ടത്. ഏതാണ് ഇവരുടെ മതഗ്രന്ഥം എന്നത് ഇനിയും വെളിവായിട്ടില്ല... ഇവ ർക്ക് മതഗ്രന്ഥം ഉണ്ട്..

Advertisment

ദ്രൂസുകൾ, തങ്ങൾ ഇസ്‌ലാം മതവിശ്വാസികൾ എന്നവകാശപ്പെടുന്നുണ്ടെങ്കിലും മതപരമായി ചില പ്രത്യേക നിഷ്കർഷകൾ പാലിക്കുന്ന ഇവർ ഇസ്ലാമിക മൂല്യങ്ങളിൽ അത്രമേൽ വിശ്വസിക്കുന്നവരല്ല.

11 -) o നൂറ്റാണ്ടിൽ ഈജിപ്റ്റിലെ "ഫാത്തിമി ഖലീഫ അൽ ഹക്കീം ബിൽ അല്ലാഹ്" ന്റെ ഭരണകലത്താണ് DRUZE വിഭാഗം പിറവി യെടുക്കുന്നത്. ഖുർആനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ പക്ഷേ അഞ്ചുനേരത്തെ നമസ്ക്കാരം, റംസാൻ നോമ്പ്,ഹജ്ജ് കർമ്മം എന്നിവ പാലിക്കുന്നവരല്ല.

അതുകൊണ്ടുതന്നെ ഇവരെ ഇസ്‌ലാം മതസ്ഥരായി ഇസ്ലാമുകൾ അംഗീകരിക്കുന്നില്ല.

ദ്രൂസുകൾ, യഹൂദരെപ്പോലെതന്നെ മറ്റു മതസ്ഥരെ തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യാറില്ല. മറ്റു മതസ്ഥരുമായി വിവാഹബന്ധവും നടത്താറില്ല. തെക്കൻ സിറിയയിലെ അൽ സുവൈദ പ്രവിശ്യയിലുള്ള മൗണ്ട് ഓഫ് ദ്രൂസിലാണ് ഇവർ കൂടുതലും അധിവസിക്കുന്നത്. സിറിയയിൽ പ്രത്യേക രാജ്യമായി മാറാനാഗ്ര ഹിക്കുന്ന ഇവരുടെ കൊടിക്ക് 5 നിറങ്ങളാണുള്ളത്. പച്ച,ചുവപ്പ്, മഞ്ഞ,നീല,വെള്ള എന്നിങ്ങനെയാണവ. സാമ്പത്തികമായി യഹൂദ രെപ്പോലെ നല്ല നിലയിലുള്ളവരും സ്ത്രീകൾക്ക് കൂടുതൽ സ്വാത ന്ത്ര്യം നല്കുന്നവരുമാണ് ദ്രൂസുകൾ.

സിറിയയിൽ 8 ലക്ഷത്തോളം DRUZE വിഭാഗക്കാർ അധിവസിക്കു ന്നുണ്ട്. ലബനോനിൽ ഇക്കൂട്ടർ 5 ലക്ഷമുണ്ട്. ഇസ്രായേലിൽ 1.5 ലക്ഷവും ജോർദാനിൽ ഇരുപതിനായിരവുമാണ് ഇവരുടെ ജനസംഖ്യ.

ഇസ്രായേലിനു ദ്രൂസ് വിഭാഗങ്ങളോട് "ഭായ്  ഭായ്‌"  ബന്ധമാണ്. ഇസ്രാ യേലിൽ ഉന്നതപദവികളിലും സൈന്യ ത്തിലും ദ്രൂസ് വിഭാഗങ്ങൾ ധാരാളമുണ്ട്. ഗോലാൻ കുന്നുകളിൽ അധിവസിക്കുന്നത് ഭൂരിഭാഗവും ദ്രൂസ് വിഭാഗമാണ്.1967 ലെ യുദ്ധത്തിൽ സിറിയയിൽ നിന്ന് ഇസ്രാ യേൽ പിടിച്ചെടുത്ത ഗോലാൻ പർവതത്തിൽ ദ്രൂസുകളെ പാർപ്പിക്കു കയായിരുന്നു. ഇതുകൂടാതെ ഇസ്രായേലിലെ ഗലീലി,ഹൈഫാ ,കാർമൽ മലനി രകളിലും ദ്രൂസുകൾ ധാരാളമായി പാർക്കുന്നുണ്ട് .

സിറിയയിലെ  Suwayda പ്രവിശ്യയിൽ സുന്നി ട്രൈബൽ വിഭാക്കാരും (Bedouin)  ദ്രൂസ് പോരാളികളും തമ്മിൽ അടുത്തിടെ നാല് ദിവസമായി നടന്ന സംഘർഷത്തിൽ ദ്രൂസ് വിഭാഗക്കാരായ 350 പേർ കൊല്ലപ്പെട്ട താണ് ഇപ്പോൾ ഇസ്രയേലിനെ ചൊടിപ്പിച്ചതും അവർ ഡാമസ്ക്ക സിലും സിറിയൻ പ്രതിരോധ മന്ത്രാലയത്തിലും വ്യാപകമായ ബോം ബാക്രമണം നടത്താനിടയായതും.

സുവൈദ പ്രവിശ്യയിൽ സിറിയൻ സൈന്യം പരോക്ഷമായി Bedouin സുന്നികളെ സഹായിക്കുകയാണെന്നും ദ്രൂസുകളുടെ മരണത്തിനു ത്തരവാദികളായ സിറിയൻ സേനയെ അവിടെനിന്നും പൂർണ്ണമായി പിൻവലിക്കണ മെന്നുമു ള്ള  ഇസ്രയേലിന്റെ ആവശ്യം സിറിയൻ പ്രസിഡണ്ട് അഹമ്മദ് അൽ ശഅര അംഗീകരിക്കുകയും സേനയെ അവിടെനിന്നും പിൻവലിക്കുയും ചെയ്തിരിക്കുകയാണ്.

എന്നാൽ സിറിയൻ സേനാ പിന്മാറ്റത്തിനുശേഷവും ഇന്നലെ ഇസ്രാ യേൽ അവിടെ ആക്രമണം തുടർന്നത് ദ്രൂസ് പോരാളികളെ സഹാ യിക്കാനാണെന്നും ഇത് ഞങ്ങളുടെ രാജ്യത്തിലുള്ള അതിക്രമണവും ആഭ്യന്തര കാര്യങ്ങളിലെ അനാവശ്യ കൈകടത്തലുമാണെന്ന് സി റിയ ആരോപിച്ചു.

Bedouin പോരാളികൾ പിടിച്ചെടുത്ത ഒരു ദ്രൂസ് ഗ്രാമത്തിൽ താവളമു റപ്പിച്ചിട്ടുള്ള  Bedouin പോരാളികളെ തുരത്താനാണ് ഇസ്രായേൽ ഇന്നലെ വീണ്ടും ആക്രമണം നടത്തിയത്. ദ്രൂസുകളുടെ രക്ഷക്കായി തങ്ങൾ ഏതറ്റം വരെയും പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

ദ്രൂസുകളെ തങ്ങളുടെ സോദരരായി കണക്കാക്കുന്ന ഇസ്രായേൽ സിറിയയിലും ലബനോനിനും ജോർദാനിലും അവരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലപ്പോഴും ശക്തമായ ഇടപെട ലുകൾ നേരിട്ടും അല്ലാതെയും നടത്താറുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം താല്പര്യപ്രകാരം ഇസ്രായേലിന്റെ രക്ഷക്കായി ദ്രൂസുകൾ വലിയതോതിൽ ഇസ്രായേൽ സൈന്യത്തിൽ ചേർന്ന് സേവനമനു ഷ്ടിക്കുന്നുമുണ്ട്.

Advertisment