Advertisment

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പിന്തുണച്ച് വനിതാ മാര്‍ച്ച്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് പിന്തുണയുമായി വനിതകളുടെ മാര്‍ച്ച്.

New Update
women march 1

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് പിന്തുണയുമായി വനിതകളുടെ മാര്‍ച്ച്.

Advertisment

ഫ്രീഡം പ്ലാസയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കമല ഹാരിസിന് പിന്തുണയുമായി വനതികള്‍ തെരുവിലിറങ്ങി.

സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം എന്നിവയോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടിയാണ് ഹാരിസിനെ പിന്തുണയ്ക്കുന്നതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 70 വയസ് പിന്നിട്ടവര്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ വരെ പ്ലക്കാര്‍ഡുകളുമേന്തി അണിനിരന്നു.

'ഞങ്ങള്‍ ട്രംപിന് ഭരണം ആഗ്രഹിക്കുന്നില്ല. കമലയ്ക്കാണ് വോട്ട് ചെയ്യുക. കാരണം സ്ത്രീകള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഗുണം രാജ്യത്തിനുണ്ടാകും. അതിനെ പിന്തുണക്കാന്‍ കമലയെപ്പോലൊരു നേതാവ് ആവശ്യമാണ്'- മാര്‍ച്ചില്‍ പങ്കെടുത്ത യുവതി പറഞ്ഞു. 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള വോട്ട് ഫാസിസത്തിനുള്ള വോട്ടാണെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് മറ്റൊരു യുവതി വ്യക്തമാക്കിയത്. 'രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. വൈറ്റ് ഹൗസില്‍ ഒരു ഫാസിസ്റ്റ് സ്വേച്ഛാധിപതിയെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും' അവര്‍ വ്യക്തമാക്കി.

 

Advertisment