ചെന്നൈ; ചെന്നൈയില്‍ 24 കാരിയായ ഐടി പ്രൊഫഷണലിനെ കഴുത്തറുത്ത ശേഷം വനിതാ ടെക്കിയെ സുഹൃത്ത് ജീവനോടെ കത്തിച്ചു. നന്ദിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തായ ട്രാന്‍സ്മാന്‍ ആണ് നന്ദിനിയെ കൊലപ്പെടുത്തിയത്. നന്ദിനിയെ ചങ്ങലയില്‍ ബന്ധിപ്പിച്ച് അവളുടെ കൈത്തണ്ട, കാലുകള്‍, കഴുത്ത് എന്നിവ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചശേഷമാണ് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സുഹൃത്ത് വെട്രിമാരന്‍ എന്ന പാണ്ടി മഹേശ്വരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നന്ദിനി തന്നില്‍ നിന്ന് അകന്നുപോകുന്നതിനും മറ്റുള്ളവരുമായി അടുത്തിടപഴകുന്നതിനും വെട്രിമാരന്‍ ദേഷ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. പിറന്നാള്‍ സര്‍പ്രൈസ് നല്‍കാനെന്ന വ്യാജേന നന്ദിനിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
നന്ദിനിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ട നാട്ടുകാര്‍ ഉടന്‍ പോലീസില്‍ വിവരമറിയിയിക്കുകയായിരുന്നു. പോലീസ് എത്തി ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നന്ദിനിയും സുഹൃത്ത് പാണ്ടി മഹേശ്വരി എന്ന വെട്രിമാരനും മധുര സ്വദേശികളാണെന്നും പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണെന്നും പോലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ എട്ട് മാസമായി തൊറൈപ്പാക്കത്തെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.