New Update
/sathyam/media/media_files/2025/09/13/lathif-2025-09-13-17-30-18.jpg)
കണ്ണൂർ ∙ കുടിയാൻമലയിൽ യുവതിയുടെ കിടപ്പറദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ത്രീകളെ പതിവായി ശല്യം ചെയ്യുന്നയാളെന്നു നാട്ടുകാർ. ഇറച്ചിവെട്ടുകാരനായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ലത്തീഫിന്റെ കീഴിൽ ഇത്തരം അനധികൃത ഇടപാടുകൾ നടത്തുന്ന യുവാക്കളുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Advertisment
നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയിൽ കുടിയാന്മല പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാംപ്രതി ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്.