/sathyam/media/media_files/2024/12/19/jSDYe44KQfXbPglMkQpK.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ ആവേശമുണര്‍ത്തുന്ന പുതിയ രൂപത്തിൽ അഭിമാനത്തോടെ പുറത്തിറക്കുന്നു.
യുവ തലമുറകളുടെ ഊര്‍ജ്ജസ്വലമായ താൽപര്യങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു മാറ്റമാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചിക്കു വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്.
ഇന്നത്തെ യുവാക്കളുടെ താല്‍പ്പര്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തില്‍ പുത്തന്‍ ഭാവനയിലൂടെ മാറ്റിയെടുത്തിരിക്കുന്ന ചിക്കു വണ്ടര്‍ലാ അനുഭവത്തിന് തീര്‍ത്തും നവ്യവും കരുത്തുറ്റതുമായ ഊര്‍ജ്ജം കൊണ്ടു വരും.
ആവേശമുണര്‍ത്തുന്ന ഈ രൂപ പരിണാമത്തിനു പുറമേ, ലോക പ്രശസ്ത സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചൂ കൊണ്ട് വണ്ടര്‍ലാ “അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു വൈൽഡ് റൈഡ്” എന്ന പുതുപുത്തന്‍ സിജിഐ ഫിലിം പുറത്തിറക്കുകയാണ്. അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു എന്ന അനുഭവത്തെ ഈ ഫിലിം പുനര്‍ നിര്‍വചിക്കുന്നു.
/sathyam/media/media_files/2024/12/19/xnwCPKG9iEDmqoAZnd7X.jpg)
ഈ സിനിമയുടെ പുറത്തിറക്കല്‍ കൊച്ചിയിലെ വണ്ടര്‍ലായി നടന്നു. ഇവിടെ ചിക്കുവിന്റെ കരുത്തുറ്റ പുതിയ രൂപവും ഇന്ററാക്റ്റീവ് സിനിമയും പുറത്തിറക്കി. മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ്ഡ് രവികുമാര്‍ എം എ, റെഡ്ഡ് റെയോണ്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍വോ ഫല്ലീക്ക തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം ആദ്യമായി പ്രദര്‍ശിപ്പിച്ചു. തീര്‍ത്തും ആകര്‍ഷകമായ പുതിയ കഥയും അത്യാധുനികമായ വിഷ്വലുകളുമായി നിലവിലുള്ള അഡ്‌വെഞ്ചേർസ് ഓഫ് ചിക്കു പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.
ചിക്കുവും സുഹൃത്തുക്കളും ഒരു ആധുനിക സ്‌കെയ്റ്റ് ബോര്‍ഡില്‍ അറിയാതെ കയറിപ്പറ്റുകയും അത് നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞോടി അപകടങ്ങളില്‍ പെടുകയും സസ്‌പെന്‍സ് നിറഞ്ഞ വഴിത്തിരിവുകളില്‍ എത്തുകയും ത്രസിപ്പിക്കുന്ന രക്ഷപ്പെടലുകളില്‍ അവസാനിക്കുകയും ചെയ്യുമ്പോള്‍ പ്രേക്ഷകരെ അത് ത്രസിപ്പിക്കുന്ന ഒരു യാത്രയിലേക്കാണ് കൊണ്ടു പോകുന്നത്.
/sathyam/media/media_files/2024/12/19/kJOTcqXlO0Pxg4z5hyoh.jpg)
നിറച്ചാര്‍ത്തണിഞ്ഞ വിഷ്വലുകളും ഊര്‍ജ്ജസ്വലരായ കഥാപാത്രങ്ങളും നന്നായി ഇണക്കി ചേർത്ത സ്‌പെഷല്‍ ഇഫക്റ്റുകളും വന്നതോടെ ഈ ഫിലിം ഒരു ടീം വര്‍ക്കിന്റേയും സൗഹൃദത്തിന്റേയും തമാശയുടേയും ആഘോഷമായി മാറി ചിക്കുവിന്റെ സാഹസികതകളുടെ മാസ്മരികതയെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us