/sathyam/media/media_files/2024/11/10/Obrcm9ojktKfLuZzcMdZ.jpg)
കോങ്ങാട് : നാടിനെ ഇളക്കിമറിച്ച്, കോങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ നടത്തിയ നൃത്തോല്‍സവം കാണാന്‍ വന്‍ ജനപങ്കാളിത്തം. കോങ്ങാട് യാശോദ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ നൃത്തംചെയ്ത് കുടുംബശ്രീ ലോകറെക്കോഡ് സ്വന്തമാക്കി.
പഞ്ചായത്തിലെ വിവിധ വാര്‍ഡില്‍ നിന്നുള്ള വനിതകളുടെ ദീര്‍ഘനാളത്തെ പരിശ്രമവും സമര്‍പ്പണവുമാണ് മാരത്തണ്‍ നൃത്തോല്‍സവത്തെ ആവേശഭരിതമാക്കിയത്. വേള്‍ഡ് റെക്കോര്‍ഡ് ടാലന്റ് റെക്കോര്‍ഡ് ബുക്ക് ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീ ഓക്‌സിലറി അംഗങ്ങളുടെ നേതൃത്വത്തില്‍ നൂപുരം-2024 എന്ന നൃത്ത പരിപാടി നടത്തിയത്.
/sathyam/media/media_files/2024/11/10/djxS2Zcwy0XZKSVhW1gD.jpg)
നടി സനൂജ സോമനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.നൂപുരം സംഘാടക സമിതി ചെയര്‍മാന്‍ ടി.അജിത്ത് അധ്യക്ഷനായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ചന്ദ്രദാസന്‍.കെ.കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജ്യോതി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സരിത.ടി.ഡി, സി.കെ. രജനി തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിച്ചു.
കേരളത്തിന്റെ അതിബൃഹത്തായ സ്ത്രീ ശാക്തീകരണ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും ഇത്രയും നര്‍ത്തകര്‍ പങ്കെടുത്ത ദീര്‍ഘ നൃത്തോല്‍സവം. ഊര്‍ജ്ജസ്വലമായ ഒരു സാംസ്‌കാരിക നൃത്ത മാരത്തണ്‍ ആണിതെന്നും സ്ത്രീ പങ്കാളിത്തത്തിന്റെ ഒരുമിച്ചുള്ള നേട്ടമെന്നും എം എല്‍ എ ശാന്തകുമാരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us