/sathyam/media/media_files/2025/08/13/amerikka-anfdd-ch-2025-08-13-13-40-37.jpg)
ഡൽഹി : റഷ്യയിൽ നിന്നും ഇന്ത്യയേക്കാൾ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ആ ചൈനക്കെതിരെ എന്തുകൊണ്ടാണ് ട്രംപ് താരിഫ് ഉയർത്താത്തതെന്ന ചോദ്യം വളരെ പ്രസക്തമാണ്.
അമേരിക്ക ചൈനയിൽ നിന്നും മറ്റെങ്ങും ലഭ്യമല്ലാത്ത Rare Earth Metals ഇറക്കുമതി ചെയ്യുന്നത് അമേരിക്ക യുടെ മൊത്തം ഉപയോഗത്തിൻ്റെ 70 % ആണ്. ലോകത്തിന്റെ മുഴവൻ ആവശ്യത്തിന്റെയും 92 % Rare Earth Metals ഉം ചൈനയാണ് സപ്ലൈ ചെയ്യുന്നത്.
അമേരിക്ക ഏപ്രിൽ മാസത്തിൽ ചൈനക്കുമേൽ 84 % താരിഫ് പ്രഖ്യാ പിച്ചപ്പോൾത്തന്നെ ചൈനയും അമേരി ക്കയ്ക്കുമേൽ അത്രയും താരി ഫ് പ്രഖ്യാപിക്കുകയും Rare Earth Metals ന്റെ കയറ്റുമതി പൂർണ്ണമായി നിരോധിക്കുകയും ചെയ്തു. ഇത് അമേരിക്കക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു.
ആ കാരണം ഒന്നുമാത്രമാണ് അമേരിക്കയെ ചർച്ചക്കായി പ്രേരിപ്പി ച്ചതും ഇപ്പോൾ 30 % പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് 90 ദിവസത്തേ ക്കുകൂടി നീട്ടിവച്ചിരിക്കുന്നതും.
Rare Earth Metals ശക്തികൂടിയ മാഗ്നറ്റുകൾ നിർമ്മിക്കുന്നതിനും കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ്, ജെറ്റ് എഞ്ചിൻ, സൈനിക ആയുധങ്ങൾ, റോക്കറ്റുകൾ തുടങ്ങി സൈനിക ആവശ്യങ്ങൾക്കെല്ലാം Rare Earth Metals ആവശ്യ മാണ്. ലോകത്ത് Rare Earth Metals നിക്ഷേപമുള്ളതിൽ 90 % വും ചൈനയുടെ പക്കലാണ്. ബാക്കി 10 % മലേഷ്യ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ കൈവശമാണ്.
ചൈനയ്ക്ക് 84 % ത്തിൽ നിന്നും താരിഫ് 30 % മായി കുറച്ച അമെരിക്ക മുന്നോട്ടുവച്ച ആവശ്യം Rare Earth Metals കയറ്റുമതി നിരോധനം ചൈന പിൻവലിക്കണമെന്നതായിരുന്നു. അതംഗീകരിച്ച ചൈന ചർച്ചകൾ തുടരാനും തീരുമാനിച്ചു.
Rare Earth Metals ഇല്ലാതെ വന്നാൽ അമേരിക്കയുടെ കച്ചവടം പൂർണ്ണമായും പൂട്ടുമെന്നതിനാലാണ് ചൈനയെ പ്രകോപിപ്പിക്കാതെ തങ്ങൾ സംയമനം പാലിക്കുന്നതെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെഡി വെൻസ് ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.
ചൈന പൂട്ടിയ പൂട്ടിൽ അമേരിക്ക പെട്ടുപോയി എന്നതാണ് വാസ്തവം.