New Update
/sathyam/media/media_files/ZBBNaoiE9mh4ZudAyAH3.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസിന്റെ വന്‍ രാസലഹരി വേട്ട. ശ്രീകാര്യം പാങ്ങപ്പാറയില്‍ 24 ഗ്രാം എംഡിഎംഎ, 90 എണ്ണം എല്‍എസ്ഡി സ്റ്റാമ്പുകള്‍, 500 ഗ്രാം ഹാഷിഷ് ഓയില്‍, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
Advertisment
കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാര്‍ത്ഥ് (27) ആണ് മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്. പാങ്ങപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി.
തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പി ഷാജഹാന്റെ നേതൃത്വത്തിലാണ് ലഹരി മരുന്നുകള്‍ കണ്ടെടുത്തത്.