ലഹരി വില്‍പന ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് മുങ്ങിയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്

ഒളിവില്‍ പോയ രണ്ട് കേസുകളില്‍പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കളില്‍ വടക്കാഞ്ചേരി പൊലീസ് ഇന്‍സെക്ടര്‍ റിജിന്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു .

New Update
kerala police2

തൃശൂര്‍: ലഹരി വില്‍പന ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് മുങ്ങിയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്. വടക്കാഞ്ചേരി  തിരുത്തിപ്പറമ്പിലും, പുതുരുത്തി ജനപ്രിയ നഗര്‍ ബസ്റ്റോപ്പിനടുത്തു വെച്ചും നടന്ന ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്റെ പേരില്‍ ജിഷ്ണു എന്നായാള്‍ക്കാണ് വെട്ടേറ്റത്. 

Advertisment

ഒളിവില്‍ പോയ രണ്ട് കേസുകളില്‍പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കളില്‍ വടക്കാഞ്ചേരി പൊലീസ് ഇന്‍സെക്ടര്‍ റിജിന്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു .

പുതുരുത്തി പുലിക്കുന്നത് വീട്ടില്‍ സോമന്‍ മകന്‍ രാഹുല്‍ ( 26 ), പുതുരുത്തി കരുവാന്‍കാട്ടില്‍ വീട്ടില്‍ സുന്ദരന്‍ മകന്‍ കൃഷ്ണദാസ്( 22) എന്നിവരെ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വടക്കാഞ്ചേരി ടൗണില്‍ നിന്നു  പൊലീസ് അറസ്റ്റ് ചെയ്തത്.  

ഈ കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ജിഷ്ണുവിനെ പ്രതികളിലൊരാള്‍ വടി വാള്‍ കൊണ്ട് കഴുത്തിന് വെട്ടുവാന്‍ ശ്രമിച്ചത് കൈകൊണ്ട് തടഞ്ഞതു കൊണ്ട് യുവാവിന്റെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളാണ്.

Advertisment