സിഗററ്റ് തട്ടിക്കളഞ്ഞു. പൊലീസുകാരെ പിന്തുടര്‍ന്ന് ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ച് യുവാവ്. 2 സിപിഒമാര്‍ക്ക് പരിക്ക്

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19 കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. 

New Update
kerala police2

തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19 കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. 

Advertisment


ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലീസ് വാഹനം നിറുത്തി സിഗററ്റ് കളയാന്‍ പറഞ്ഞിട്ടും ഇയാള്‍ കളഞ്ഞില്ല. ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പോലീസ് മടങ്ങി. 



ഇതില്‍ പ്രകോപിതനായ ഇയാള്‍ മാതാവിനെയും കൂട്ടി കഴക്കൂട്ടത്ത് വച്ച് പോലീസ് വാഹനം തടഞ്ഞു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. 



ഇത് തടയാന്‍ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു. പോലീസുകാരായ രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടര്‍ന്ന് മറ്റു പോലീസുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.