കുറവിലങ്ങാട്ടും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ

New Update

publive-image

കുറവിലങ്ങാട്:കുറവിലങ്ങാട് കുര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീട്ടിൽ കഴിഞ്ഞ നവംബര്‍ 27 ന് പിൻവശത്തെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കി മാറ്റി വീടിന്റെ അകത്ത് കയറി പിൻ വശത്തെ വാതിൽ കുത്തിത്തുറന്ന് ബെഡ് റൂമിൽ കയറി മുറിയിലെ അലമാരിയുടെ ലോക്കറിന്റെ പൂട്ട് തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ വിലവരുന്ന 25 പവൻ സ്വണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ പരമശിവൻ കുറവിലങ്ങാട് പോലീസിന്റെ പിടിയിലായി.

Advertisment

കുറ്റവാളിയെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ വൈക്കം ഡിവൈഎസ്‌പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി വരവേ ഇന്നലെ ഉച്ചയ്ക്ക് 1.30 മണിക്ക് കുര്യനാട് ഭാഗത്തുള്ള മറ്റൊരു വീട്ടിൽ മോഷണ ശ്രമം നടത്തുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്തതിൽ രണ്ടാഴ്ച്ച മുൻപ് കുര്യനാട് അടഞ്ഞ് കിടന്ന വീട്ടിൽ നടത്തിയ മോഷണത്തെ പറ്റി വെളിപ്പെടുത്തുകയും തുടർന്ന്  പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും,  പ്രതിയുടെ താമസ സ്ഥലത്തെത്തി പോലീസ് നടത്തിയ പരിശോധനയിൽ പ്രതി മോഷ്ടിച്ച സ്വർണ്ണാഭണങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

ഒരു വർഷമായി മോനിപ്പള്ളി കുര്യനാട് കുറവിലങ്ങാട് എന്നിവിടങ്ങളിൽ ലോട്ടറി കച്ചവടം നടത്തി വരവേയാണ് അടഞ്ഞു കിടന്ന വീട് കണ്ടെത്തി പ്രതി മോഷണം നടത്തിയത്.

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സദാശിവൻ , തോമസ് കുട്ടി ജോർജ്ജ്, മനോജ് കുമാർ, എ എസ് ഐ മാരായ സിനോയിമോൻ, സാജുലാൽ, ജയ്സൺ അഗസ്റ്റിൻ, ഷിജു സൈമൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് എം.കെ,രാജീവ് പി.ആര്‍, സി.പി.ഒ സന്തോഷ് ടി.എന്‍, രഞ്ജിത്ത് സുകുമാരൻഎന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment