/sathyam/media/post_attachments/BLwBgFWvzMGJTbzYsW2J.jpg)
തിരുവാണിയൂർ പഞ്ചായത്തിൽ നിന്നും ഏഴായിരം പേരാണ് പുതിയതായി ട്വന്റി 20 യുടെ പതാകയ്ക്ക് പിന്നിൽ അണിനിരന്ന് സംഘാടകരെപ്പോലും വിസ്മയിപ്പിത്.
ഇത്രയും ആളുകൾ ട്വന്റി 20 യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി, സംഘടനയെ വിശ്വാസത്തിലെടുത്ത് സംഘടനയിലേക്ക് വന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, ട്വന്റി 20 യുടെ പ്രവർത്തനങ്ങൾ ഇതര പഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിയ്ക്കുമെന്നും മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കവേ ചീഫ് കോ - ഓർഡിനേറ്റർ സാബു എം ജേക്കബ്ബ് പറഞ്ഞു.
വടവുകോട് ബ്ലോക്ക് പ്രസിഡണ്ട് റസീന പരീത്, ട്വന്റി 20 ഭരിയ്ക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡണ്ട്മാരായ ഡീന ദീപക്, മിനി രതീഷ്, ബിൻസി ബൈജു, എം.വി.നിതാമോൾ, ട്വന്റി 20 യുടെ ബോർഡ് മെമ്പർമാരായ ബോബി എം ജേക്കബ്ബ്, ബിജോയ് ഫിലിപ്പോസ്, സനകൻ, അഗസ്റ്റിൻ ആന്റണി, ട്വന്റി 20 യുടെ തിരുവാണിയൂർ നേതാക്കളായ എൻ.വൈ.ജോയ്, ജിബി എബ്രഹാം, സ്വപ്ന പൗലോസ്, ബെന്നി ജോസഫ്, ജനപക്ഷം എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/post_attachments/ZaHMzfxr1KfMcO34kHVw.jpg)
അഗ്നിരക്ഷാസേനയിലെ വിശിഷ്ട സേവനത്തിന്, രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ലഭിച്ച കെ. വി. അശോകനെയും, തിരുവാണിയൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ സഞ്ചരിച്ച രാഹുൽ രാജിനെയും മഹാസംഗമവേദിയിൽ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us