നെക്സ്റ്റ് ജെന്‍ എര്‍ട്ടിഗ: ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവി 5.5 ലക്ഷം വില്‍പ്പന മറികടന്നു

ന്യൂസ് ഡെസ്ക്
Wednesday, November 18, 2020

കൊച്ചി: അര്‍ബന്‍ സ്റ്റൈലിഷ് ഇന്ത്യയെ കീഴടക്കാനായി രൂപകല്‍പ്പന ചെയ്ത, സുഖസൗകര്യങ്ങള്‍, നിരവധിയായ സാങ്കേതികമികവുകള്‍ എന്നിവയുടെ മികച്ച സങ്കലനത്തിലൂടെ ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന മാരുതി സുസുകിയുടെ നെക്സ്റ്റ്-ജെന്‍ എര്‍ടിഗ, ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള എംപിവിയാകുന്നു.

5.5 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി എര്‍ടിഗ കഴിഞ്ഞ 2 വര്‍ഷങ്ങളിലേറെയായി വിപണിയില്‍ നേതൃത്വം തുടരുകയായിരുന്നു. 2020-21 സാമ്പത്തികവര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 47% മാര്‍ക്കറ്റ് ഷെയറുമായി, എംപിവി വിഭാഗത്തില്‍ എര്‍ടിഗ പിടിമുറുക്കിയിരിക്കുകയാണ്.

മാരുതി സുസുകിയുടെ കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന ഡിസൈന്‍ സൂക്ഷ്മതയുടെയും സാങ്കേതിക കൈയ്യടക്കത്തിന്റെയും തെളിവാണ് എര്‍ടിഗ. ഉത്കടമായ അഭിലാഷമുള്ളവരും ബ്രാന്‍ഡ് വാല്യുവിനാല്‍ നയിക്കപ്പെടുന്നവരും സുഖസൗകര്യങ്ങളും ഇഷ്ടവും കൂട്ടായ്മയും തേടുന്നവരുമായ ജനതയിലാണ് എര്‍ടിഗ തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇത് കുടുംബത്തെയും അതോടൊപ്പം ബിസിനസ് ആവശ്യങ്ങളെയും ദൃഢമായി ബന്ധിപ്പിക്കുന്നു.

വര്‍ഷങ്ങളായി, ബ്രാന്‍ഡ് എര്‍ടിഗ അതിന്റെ സൂക്ഷ്മമായ സ്റ്റൈല്‍, വിശാലത, സുഖസൗകര്യങ്ങള്‍, നിരവധിയായ ടെക്‌നോളജി ഫീച്ചറുകള്‍ എന്നിവയിലൂടെ യൂട്ടിലിറ്റേറിയന്‍ എം.പി.വികളുടെ നിര്‍വ്വചനം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ ആദ്യ കോംപാക്റ്റ് എം.പി.വി എന്ന നിലയില്‍, എര്‍ടിഗ പുതുമകളുടേതായ ഒരു പൈതൃകം വളര്‍ത്തിയെടുക്കുന്നത് തുടരുകയാണ്. 5.5 ലക്ഷം വില്‍പ്പനയെന്ന സുപ്രധാന നാഴികക്കല്ല് ഇതിന്റെ വിജയത്തിനുള്ള സാക്ഷ്യപത്രമാണ്.

വാഹനം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, ഉപഭോക്താക്കള്‍ ചിലപ്പോള്‍ എംപിവികളെ യുവികളുമായി താരതമ്യം ചെയ്യാറുണ്ട്. രാജ്യത്ത് മികച്ച വില്‍പ്പനയുള്ള യുവികളുമായുള്ള ഈ താരതമ്യങ്ങളുണ്ടായിട്ടുപോലും, എര്‍ടിഗ വിപണി കീഴടക്കുകയും ഈ വിഭാഗത്തിലെ വിപണിവിഹിതം ഉയര്‍ത്തുകയും ചെയ്തു.’

വിജയവേളയില്‍ സംസാരിക്കവേ ശ്രീ. ശശാങ്ക് ശ്രീവാസ്തവ, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പറഞ്ഞു.

2012 ഏപ്രില്‍ മാസം അവതരിപ്പിച്ച എര്‍ട്ടിഗ ആദ്യമായി മള്‍ട്ടി-യൂട്ടിലിറ്റി എന്ന വിഭാഗം സൃഷ്ടിച്ചു. 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിന്‍, സ്മാര്‍ട്ട് ഹൈബ്രിഡ് ആന്‍ഡ് എ.ടി. ടെക്‌നോളജി എന്നിവയാല്‍ ശാക്തീകരിക്കപ്പെട്ട എര്‍ടിഗ, സന്തോഷകരമായ ഒരു ഡ്രൈവ് അനുഭവം ഉറപ്പാക്കുന്നു.

ഇതിന്റെ വിജയം നേടിയ ചേരുവകള്‍ക്കൊപ്പം പുതുതായി കൂട്ടിച്ചേര്‍ത്തുകൊണ്ട്, മാരുതി സുസുകി എര്‍ടിഗ മാത്രമാണ് ഫാക്ടറിയില്‍ ഘടിപ്പിച്ച എസ് സി.എന്‍.ജി ടെക്‌നോളജിയുമായി വരുന്ന ഏക എംപിവി.

എര്‍ടിഗയുടെ സൂക്ഷ്മമായ എക്സ്റ്റീരിയറിന് ക്രോം സ്റ്റഡ്ഡുകളുള്ള ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, 3ഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാല്‍ അധികഭംഗി നല്‍കിയിരിക്കുന്നു. ക്രോം ആക്‌സന്‍ഡുകളോടെ മേപ്പിള്‍ വുഡ് ഫിനിഷില്‍ ശില്‍പചാരുതയുള്ള ഡാഷ്‌ബോര്‍ഡ് ആഡംബരത്തെ പ്രദര്‍ശിപ്പിക്കുന്നു.

3ാം നിരയിലെ റിക്ലൈനറുകള്‍, ഫ്‌ളക്‌സിബിളും മികച്ച സുഖസൗകര്യങ്ങളോടെയുമുള്ള സീറ്റിംഗ്, വലിയ ലഗ്ഗേജ് കംപാര്‍ട്ട്‌മെന്റ് എന്നിവ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാണ് എര്‍ടിഗ നല്‍കുന്ന വിശാലത.

സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ ആന്‍ഡ് കാളിംഗ് കണ്‍ട്രോളുകള്‍, എയര്‍ കൂള്‍ഡ് കപ് ഹോള്‍ഡറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എല്ലാ നിരയിലുമുള്ള ചാര്‍ജിംഗ് സോക്കറ്റുകള്‍ എന്നിവ ഇതിന്റെ സ്റ്റൈലിനൊപ്പം അനായാസതയും നല്‍കുന്നു.

ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് (എടി യില്‍ മാത്രം), ഐ.എസ്.ഒ.എഫ്.ഐ.എക്‌സ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (എടി യില്‍ മാത്രം), ഇ.ബി.ഡിയോടു കൂടിയ എ.ബി.എസ് എന്നീ ഫീച്ചറുകളുള്ള നെക്സ്റ്റ്-ജെന്‍ എര്‍ടിഗയില്‍ സുരക്ഷ അതിന്റെ ഏറ്റവും മികച്ച തലത്തിലാണ്.

×