New Update
Advertisment
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ ഉമര്‍ ഷെരീഫിന്റെ വീട്ടിലാണ് എന്‍.ഐ.എയുടെ റെയ്ഡ്.
ഇന്ന് പുലര്‍ച്ചെ നാലിന് നടത്തിയ റെയ്ഡില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഉമര്‍ ഷെരീഫിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ വസതിക്ക് സമീപം ഷരീഫ് ചിലമ്പം കലകള്‍ പഠിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോയി.