പനാജി: സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരുടെയും അസുഖം ഭേദമായതോടെ കൊവിഡ് മുക്തമാണ് ഗോവ. ഇതില്‍ മലയാളിക്കും അഭിമാനിക്കാന്‍ വകയുണ്ട്. എന്താണെന്നല്ലേ? ഗോവയിലെ ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു മലയാളിയാണ്. പേര് നിള മോഹനന്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കെ.പി. മോഹനന്റെ മകള്‍.
/sathyam/media/post_attachments/6yLekJJ8ZRbkpJANc2su.jpg)
ഏപ്രില്‍ മൂന്നിന് ശേഷം ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഗോവയില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നിളയാണ്.
വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന കേന്ദ്രമായതിനാല്‍ തുടക്കത്തില്‍ തന്നെ ഗോവ അതീവജാഗ്രത പാലിച്ചിരുന്നു. വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചു. കര്‍ശനമായ സ്‌ക്രീനിംഗ് ഉറപ്പാക്കി.
കൂടുതല്‍ പരിശോധന നടത്താനും സൗകര്യമൊരുക്കി. ജനതാകര്‍ഫ്യൂവിന് ശേഷം അതേ നിയന്ത്രണങ്ങള്‍ 25 വരെ തുടര്‍ന്നു. ഇപ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണാണ് ഗോവയില്‍.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച നിള അഞ്ചു വര്‍ഷമായി ഗോവയിലാണ് പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് ഗോവ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏഴു പേര്‍ക്കായിരുന്നു ഗോവയില്‍ കൊവിഡ് ബാധിച്ചത്. ആറുപേരും വിദേശത്ത് നിന്നെത്തിയവരാണ്. ഇതില്‍ അഞ്ചു പേര്‍ ക്രൂസ് കപ്പലില്‍ ജോലി ചെയ്തവരായിരുന്നു.
അഭിനന്ദിച്ച് കളക്ടര്‍ ബ്രോ
നിള മോഹന്‍റെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡിയും കേരളത്തിന്‍റെ സ്വന്തം ‘കളക്ടർ ബ്രോ’യും ആയ പ്രശാന്ത് നായർ ഐഎഎസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
‘ ചെറിയ സംസ്ഥാനമാണ്. കേരളത്തിന്റെ പത്തിലൊന്നോ മറ്റോ വരും. എന്നാൽ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ് ഗോവയെ വളരെ റിസ്കി ആക്കിയത്. അയൽപ്പക്കമായ മഹാരാഷ്ട്രയാകട്ടെ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
അയൽ സംസ്ഥാനങ്ങളെ വളരെയധികം ആശ്രയിക്കുന്ന സംസ്ഥാനവുമാണ് ഗോവ. വളരെയധികം പരിശ്രമത്തിന് ശേഷമാണ് ഗോവ കൊറോണയുടെ വ്യാപനം തളച്ചത്. ഗോവയിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രവർത്തനമികവിനെക്കുറിച്ച് പലരിൽ നിന്നും കേട്ടു, വായിച്ചു.
ഏറെ അഭിമാനം തോന്നി. വേറൊന്നുമല്ല, ഇതിന് ചുക്കാൻ പിടിച്ച ഗോവ ആരോഗ്യവകുപ്പ് സെക്രട്ടറി മലയാളിയാണ്. നിള മോഹനൻ ഐഎഎസ്. പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.പി.മോഹനന്‍റെ മകളാണ് നിള – ഫെയ്സ്ബുക്കില്‍ കളക്ടർ ബ്രോ പറയുന്നു. നിള ഉള്‍പ്പെടെയുള്ള പഴയ ബാച്ച് മേറ്റ്സിന്‍റെ പഴയൊരു കവർപേജ് ചിത്രം ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us