നിനക്കായി… (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

-ബിനോയ്

പ്രണയാർദ്രമാണിന്നുമെൻ മാനസം........... .
ദീപ്തമാം ബാല്യകാല സ്മൃതികൾ,
വർണ്ണശബളമാം കൗമാരനോവുകൾ,
യൗവനാരംഭദിനത്തുടിപ്പുകൾ,
പാഴ്ക്കിനാവുകൾ,
നിറമാർന്ന സ്വപ്നങ്ങൾ,
മൗനത്തിൻ സ്ഫടികജാലകങ്ങൾ,
നീയിന്നുമെന്നിൽ
ജ്വലിയ്ക്കുന്നൊരഗ്നിയായ് ......
നിൻസാന്നിദ്ധ്യം നിറവാർന്നൊരീ
പാതയോരങ്ങൾ,
നിന്നോർമ്മകൾനിറഞ്ഞീടുന്നൊരീ
രമ്മ്യഹർമ്മ്യങ്ങൾ,
നിൻമിഴികളിൽ
വിരിയുന്ന പ്രണയം ചാലിച്ചെടുത്തൊരീ
പൂവാടികൾ,
അവയിന്നുമെന്നിൽ നിറയ്ക്കുന്നു
പ്രഭാകിരണങ്ങൾ.
മദ്ധ്യാഹ്നകിരണത്തിൻ
ചൂടും വെളിച്ചവും
കുറയുന്നോരീ വേളയിൽ
പാതയോരത്തുനിന്നെത്തും
പുഞ്ചിരിമാത്രം മതിയെനിക്ക് ;
ഇനിയുളള നാളുകൾ ചിത്തത്തിൽ
മുഗ്ദ്ധസംഗീതം നിറയ്ക്കുവാൻ.....
നിന്നോർമ്മകൾ വിരിയുന്നൊരീ
സന്ധ്യയിൽ
കവിതപാടി
കവിതപാടി ഞാനുറങ്ങീടട്ടെ....

Advertisment
cultural
Advertisment