New Update
/sathyam/media/post_attachments/kPlAhxt4u7fJjeKJiTc7.jpg)
മുംബൈ: ഗോവ-മുംബൈ ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലർച്ചെ 4.45നായിരുന്നു അപകടം നടന്നത്. മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Advertisment
അപകടത്തില്‍ ഒരു പെൺകുട്ടി, മൂന്നു സ്ത്രീകൾ, അഞ്ചു പുരുഷന്മാർ മരിച്ചെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us