കുവൈറ്റിലെ സുലൈബിയയിലുള്ള ഗോഡൗണില്‍ വന്‍ തീപിടുത്തം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റിലെ സുലൈബിയയിലുള്ള ഗോഡൗണില്‍ വന്‍ തീപിടുത്തം . രാജ്യത്തെ ഒമ്പതോളം ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന വിഭാഗങ്ങള്‍ എത്തിയാണ് തീയണച്ചത് .

Advertisment

publive-image

4000 സ്‌ക്വ.മീ. ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ കല്‍ക്കരി , വസ്ത്രങ്ങല്‍ , ലിക്വിഡ് പെട്രോളിയും മെറ്റീരിയലുകള്‍ , തടി എന്നിവയാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല .

അതെസമയം ഗോഡൗണ്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. നിയമലംഘനത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment