ആകാശത്തോളം ഉയര്‍ന്ന് ഇന്ത്യയുടെ നൈര്‍മല്യം

Tuesday, January 30, 2018

2018 ജനുവരി 17 നു സുഖോയി എസ് .യു .30 എം കകെ .ജെ .വിമാനത്തില്‍ ഗ്രൂപ്പ്‌ ക്യാപ്റ്റന്‍ സുഗ്മിത് ഗര്‍ഗിനോപ്പംരാജസ്ഥാനിലെ ജോധ്പൂരിലുള്ള എയര്‍ഫോര്‍സ് സ്ടെഷനില്‍ നിന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആകാശയാത്ര നടത്തി ചരിത്രത്തില്‍ ഇടം നേടി .2003 ജൂണില്‍ മുന്‍ രാഷ്‌ട്രപതി എ .പി .ജെ .അബ്ദുല്‍കലാമും 2003ല്‍ തന്നെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണണ്ടാസും 2009 ല്‍ മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും സുഖോയി വമാനത്തില്‍ പറന്നിരുന്നു .2015ല്‍ മുന്‍ പ്രതിരോധ മന്ത്രി ഇന്ദ്രജിത്ത് സിങ്ങും 2016ല്‍ പ്രതിരോധ സഹമന്ത്രി കിരണ്‍ റിജിജുവും എസ് .യു .30 വിമാനത്തില്‍ പറന്നിട്ടുണ്ട് .മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന് ശേഷം സുഖോയി 30 വിമാനത്തില്‍ പറന്ന വനിതാ നേതാവായി തീര്‍ന്നിരിക്കുകയാണ് നിര്‍മല സീതാരാമന്‍ എന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി .


തമിഴ്നാട്ടിലെ തിരുചിറപ്പള്ളിയില്‍ 1959 ഓഗസ്റ്റ്‌ 18 നു ജനിച്ച അവര്‍ സീതാ ലക്ഷ്മിരാമസ്വാമി കോളേജില്‍ നിന്നും 1980ല്‍ ബിരുദം നേടി .ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്സിടിയില്‍ നിന്നും എം ഫില്‍ പാസ്സായ ഇവര്‍ പറക്കാല പ്രഭാകരനെ 1986ല്‍ വിവാഹം കഴിച്ചു .ദേശീയ വനിതാ കമ്മീഷനില്‍ 2003 മുതല്‍ 2005 വരെ അംഗം ആയിരുന്നു .ഹൈദ്രാബാദിലെ പ്രണവ് സ്കൂളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് . രാഷ്ട്രീയത്തിന് പുറമേ യു .കെ .യിലെ അഗ്രികള്‍ച്ചര്‍ അസോസിയേഷന്‍റെ മാനേജരായും ബി ബി സി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .
നിര്‍മല സീതാരാമന്‍ 2008 ലാണ് ബി ജെ പി യില്‍ ചേര്‍ന്നത്‌ .2010ല്‍ നിധിന്‍ ഗഡഗരിയുടെ കാലത്ത് ബി ജെ പി യുടെ വക്താവായി തീരുകയും 2016 ജൂണ്‍ 11 നു രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു .2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേത്ര്വതത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുവാന്‍ ഇവരുടെ സ്ഥിരോത്സാഹവും കഠിന പ്രയത്നവും ആത്മസമര്‍പ്പണവും കുറച്ചൊന്നുമല്ല സഹായിച്ചത് .ഇത് തന്നെ കേന്ദ്ര മന്ത്രിസഭയിലേക്കും അവരെ അടുപ്പിച്ചു .2014 മെയ്‌ 26 മുതല്‍ 2017 സെപ്റ്റംബര്‍ 3 വരെ അവര്‍ വാണിജ്യവും വ്യവസായവും വകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഭരണ രംഗങ്ങളില്‍ കാട്ടിയ നൈപുണ്യം ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയുടെ വനിതാ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് ഉയരുന്നതിന് ഇവര്‍ക്ക് സഹായമായി .2017സെപ്റ്റംബര്‍ 3 ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി ഇവര്‍ അധികാരം ഏറ്റു .
ചിലിയുടെ പ്രസിഡണ്ട്‌ മിഷേല്‍ ബാഷല്‍ ,തായ്‌ലന്‍ഡിലെ യിംഗ്ലക് ഷിനവത്ര ,ശ്രീലങ്കയുടെ സിരിമാവോ ബംഗാരനായകെ ,ശ്രീലങ്കയുടെ തന്നെ ചന്ദ്രിക കുമാരതുംഗെ ,ഇന്ത്യയുടെ ഇന്ദിരാ ഗാന്ധി എന്നീ ലോകം കണ്ട ശകതരായ വനിതാ പ്രതിരോധ മന്ത്രിമാര്‍ക്കൊപ്പമാണ് ഇപ്പോള്‍ നിര്‍മല സീതാരാമന്‍റെ പേരും ലോകം പരിഗണിക്കുക .
രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രി സ്ഥാനതിരിക്കുപോളും അവരുടെ സ്വഭാവത്തിലെ നൈര്‍മല്ല്യം നമുക്ക് മറക്കാന്‍ കഴിയുകയില്ല . കേരളത്തില്‍ 2017ല്‍ ഓഖി ചുഴലിക്കാറ്റ് വീശി നാശം വിതച്ച തീര പ്രദേശങ്ങളില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവര്‍ എത്തിയത് കേരളീയര്‍ മറക്കാന്‍ ഇടയില്ല . രോഷം തിളച്ചുനിന്ന തീരത്തേക്ക് നിര്‍മല സീതാരാമന്‍ വന്നത് ഹൃദയത്തിന്‍റെ ഭാഷയില്‍ സംസാരിച്ചായിരുന്നു. പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിനിന്നവരുടെ മുന്നില്‍ സാന്ത്വനിപ്പിച്ചും ഇടയ്ക്ക് ആജ്ഞാസ്വരം പുറത്തെടുത്തും കേന്ദ്ര പ്രതിരോധമന്ത്രി കടപ്പുറത്തെ കയ്യിലെടുത്തു.സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയവരെ തടഞ്ഞു നിര്‍ത്താന്‍ ആ വാക്കുകള്‍ക്കായി. ഈ വാക്കുകള്‍ കേട്ട് നിന്നവര്‍ അവരുടെ പരാതിയുടെ ഭാണ്ഡങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറക്കുന്നതും നാം കണ്ടു .


ഒരേ സമയം ഒരു അമ്മയുടെയും അതെ സമയം ഭാര്യയുടെയും മകളുടെയും ഒക്കെ ശബ്ദമായി അവര്‍ മാറുന്നത് നാം കണ്ടതാണ് .അത് തന്നെയാണ്‌ അവരുടെ വിജയവും ലോകത്തിന്‍റെ നെറുകയില്‍ തന്‍റെ നാമം എത്തുമ്പോഴും ആകാശത്തോളം താന്‍ പരന്നുയര്‍ന്നപ്പോഴും ഭൂമിയോളം തന്‍റെ പ്രവര്‍ത്തനങ്ങളാല്‍ താഴുകയാണ്‌ അവര്‍ .ഇന്ത്യയുടെ സ്വന്തം പ്രതിരോധ മന്ത്രിയായി .സ്ത്രീ എന്ന പരിമിതിയ്ക്കുള്ളില്‍ നിന്ന് ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ .

×