ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റി നിശാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, December 2, 2019

ചങ്ങനാശ്ശേരി: മാണി സർ മരിച്ചപ്പോൾ കല്ലറയിലെ മണ്ണുയുണങ്ങുന്നതിനുമുമ്പ് പി.ജെ ജോസഫാണ് എന്റെ നേതാവെന്ന് പറഞ്ഞ പാർട്ടിയിൽ പ്രതിസന്ധിസൃഷ്ടിച്ചതിന് മാണിസാറിനെ സ്നേഹിക്കുന്ന ചങ്ങനാശ്ശേരിയിലെ ജനങ്ങൾ മറുപടി നൽകുമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമതിയംഗം അഡ്വ.ജോബ് മൈക്കിൾ.

യൂത്ത് ഫ്രണ്ട് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച് നിശാ പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.ഡിനു ചാക്കോ കിങ്ങണംചിറ അധ്യക്ഷത വഹിച്ചു.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ശ്രീ.സാജൻ തോടുക മുഖ്യപ്രഭാഷണം നടത്തി.കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ലാലിച്ചൻ കുന്നിപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ശ്രീ.ഷാജി പുളിമൂടൻ, ശ്രീ.സുമേഷ് ആൻഡ്രൂസ്, ശ്രീ.വിജയ് ജോസ് മാരേട്ട്, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ശ്രീ. രാജേഷ് വാളിപ്ലാക്കേൽ, ആന്റപ്പൻ മറ്റത്തിൽ, ബിജു പാണ്ടിശ്ശേരി, യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റുമാരായ ബിനു തേക്കേക്കര, അനീഷ് നേടുംപറമ്പിൽ, രഞ്ജിത്ത് സി.എഫ്, രഞ്ജു പാത്തിക്കൻ, ഷാജി പുളിക്കൽ, റോമ്പിൻ മാത്യൂ, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് കൈതാരം, പാർട്ടി മണ്ഡ്ലം പ്രസിഡൻറുമാർ, ബിബിൻ തേക്കേക്കര, ജിസ്‌ മാത്യൂ, ജ്യൂവൽ കുന്നിപ്പറമ്പിൽ, മാത്യൂ.എസ്, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കേരള കോൺഗ്രസ് നാളിതുവരെ എന്ന വിശയത്തെക്കുറിച്ച് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായുടെ ചീഫ് എഡിറ്റർ ശ്രി. കുര്യാക്കോസ് കുമ്പളക്കുഴി ക്ലാസ് നയിച്ചു.

×