ദുബായിയില്‍ മരണപെട്ട തിരുവനന്തപുരം സ്വദേശി നിഷാദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഗള്‍ഫ് ഡസ്ക്
Friday, June 11, 2021

ദുബായ് : ദുബായിയില്‍ മരണപെട്ട തിരുവനന്തപുരം ജില്ലാ കല്ലറ, പഴചന്ത,സൊദേശി നിഷാദ് ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ജൂണ്‍  മൂന്നിന് ആയിരുന്നു താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

പ്രവാസിയും, ജീവകാരുണ്യ പ്രവർത്തകൻ കൂടി ആയ നിഹാസ് ഹാഷിം കല്ലറയുടെ, നേതിർത്വത്തി ൽ ആണ് ബോഡി നാട്ടിൽ എത്തിക്കുന്നതിന് ഉള്ള എല്ലാ നടപടികളും അവസാനിപ്പിച്ചത്. ജീവകാരു ണ്യ പ്രവർത്തകൻ, അഷ്‌റഫ്‌ താമരശ്ശേരി, റിയാസ് ദുബായ്, ശ്യാംജിത്ത് കല്ലറ, റിജൂസ് കല്ലറ, കൂടാ തെ ഷജീർ സൗദി, ഷാഫി സൗദി, ജീവകാരുണ്യ പ്രവർത്തകൻ റാഫി പാങ്ങോട് (സൗദി), അൻസാർ സൗദി എന്നിവർ കൂടി എല്ലാവിധ നിർദ്ദേശങ്ങൾക്കും, സഹായങ്ങൾക്കും  കൂടെ ഉണ്ടായിരുന്നു.

ദുബായിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാർത്ഥനയിലും ഹക്കീം കല്ലറ നേതൃത്വം നൽകി. മൂന്നു മാസം മുന്നേ ആണ് നിഷാദ് ദുബായിൽ എത്തിയത്.ഇന്ന് രാവിലെ 9:30 ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ചു.കന്യാകുളങ്ങര ജമാഅത്തിൽ ഖബർ അടക്കം നടന്നു.

×