ഇരട്ടക്കുട്ടികളെപ്പോലെ നിത്യ ദാസും മകളും

author-image
Charlie
Updated On
New Update

publive-image

നിത്യ ദാസിന്റെയും മകള്‍ നൈനയ്‌യുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. നിത്യയുടെ തനിപ്പകര്‍പ്പാണ് മകള്‍ നൈന. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരെയും കണ്ടാല്‍ ഇരട്ടകളെന്ന് തോന്നിപ്പിക്കുമെന്നും സന്തൂര്‍ മമ്മി എന്നുമാണ് കമന്റ്. 2001ല്‍ പുറത്തിറങ്ങിയ ഈ പറക്കുംതളിക സിനിമയിലൂടെയാണ് നിത്യദാസ് അഭിനയരംഗത്തെത്തിയത്.

Advertisment

ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നിത്യ പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പള്ളിമണി എന്ന ചിത്രത്തിലൂടെ മടങ്ങിവരികയാണ്. 2007ല്‍ ആയിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിംഗ് ജംവാള്‍ ആണ് ഭര്‍ത്താവ്.

Advertisment