ന്യൂഡല്‍ഹി: ഭാര്യയേക്കാള്‍ കൂടുതല്‍ ഫയലുകളെ പ്രേമിക്കുന്ന ചില ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെയാക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഫയലുകള്‍ കൈയില്‍ കിട്ടിയാല്‍ അവര്‍ അതു കയ്യില്‍നിന്നു വിടാതെ സൂക്ഷിക്കും. എത്രകാലം കഴിഞ്ഞാലും കൈവിടില്ല. എന്തിനാണ് ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്നു ചോദിച്ചാല്‍ മറുപടിയുമുണ്ടാവില്ല.
അതേസമയം, സമൂഹത്തിലെ ഉന്നതനാണെങ്കില്‍ ഫയല്‍ പെട്ടെന്നു നീങ്ങും. ഇത്തരക്കാരെ താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഇനി പൊറുപ്പിക്കില്ലെന്നു വ്യക്തമായ നിര്‍ദേശം കൊടുത്തതായി ഗഡ്കരി പറഞ്ഞു. താഴേക്കിട മുതല്‍ മുകളില്‍ വരെ കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതവകുപ്പും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പുമാണു ഗഡ്കരിയുടെ ചുമതല. 'അസോച'മിന്റെ ചെറുകിട ഇടത്തരം വ്യവസായ അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.