Advertisment

"ഭഗവാൻ ദാസന്‍റെ രാമരാജ്യം" ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Jul 09, 2023 13:47 IST
New Update

publive-image

Advertisment

കൊച്ചി: അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ ടി.ജി. രവി, ഇർഷാദ് അലി എന്നീ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ശിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രാഹകൻ.

പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വസു (മിന്നൽ മുരളി ഫെയിം) റോഷ്‌ന ആൻ റോയ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്.

Advertisment