സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും പാലക്കാട് ജില്ലയില്‍ ഇളവുകൾ ലഭ്യമാകില്ല

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പാലക്കാട് ജില്ലയിൽ നടപ്പിലാവില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുറഞ്ഞെങ്കിലും ജില്ലയിൽ ആശങ്ക തുടരുകയാണ്.

8 ശതമാനത്തിൽ താഴെയുള്ള തദ്ദേശ പ്രദേശങ്ങളിലാണ് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പൂർണ്ണമായി ലഭ്യമാവുക. 30 ശതമാനവും ഇതിനു മേലെയും, 20% മുതൽ 30% വരെ, 8% മുതൽ 20% വരെ 8% ഉം താഴെയും എന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഇളവുകൾ ലഭിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്നത്.

ജില്ലയിലെ നെന്മാറ, നാഗലശേരി, വല്ലപ്പുഴ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കഴിഞ്ഞ ദിവസം വരെ 30% നും മേലെയാണ്. കപ്പൂർ, പുതുശ്ശേരി പഞ്ചായത്തുകളിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ൽ താഴെ എത്തിയിട്ടുള്ളത്.

ജില്ലയിലെ മഹാഭൂരിപക്ഷം പഞ്ചായത്തുകളും 8 നും 20നും 20നും 30 നും ഇടയിൽ നിൽക്കുന്നതു കൊണ്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

palakkad news
Advertisment