പൊലീസില്‍ ക്രിമിനലുകള്‍ വേണ്ടാ, ക്രിമിനലുകളെ നേരിടാനാണ് പൊലീസ്: പിണറായി

author-image
Charlie
New Update

publive-image

തിരുവനന്തപുരം; പൊലീസില്‍ ക്രിമനിലുകള്‍ വേണ്ടെന്നും , ക്രിനലുകളെ നേരിടാനാണ് പൊലീസെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നുണ്ട് അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരാശയക്കുഴപ്പമില്ലന്നും പിണറായി വ്യക്തമാക്കി. ലോക്കപ്പ് മര്‍ദ്ധനം ഉണ്ടായാല്‍ അത് പൊലീസ് അന്വേഷിക്കേണ്ട സി ബി ഐ യെ ഏല്‍പ്പിക്കും. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പണ്ട് പൊലീസ് ജനങ്ങളെ ദ്രോഹിക്കാനുള്ള സേനയായിരുന്നു നാടുവാഴികളുടെയും ജന്‍മികളുടെയും കൊലക്കും കൊല്ലിനും പൊലീസ് അന്ന് പിന്തുണ നല്‍കിയിരുന്നു. അക്കാലത്ത് തൊഴിലാളികള്‍ ഒരു ജാഥ നടത്തിയാല്‍ പോലും പൊലീസ് വന്ന് അത് തല്ലി പിരിച്ചുവിടുമായിരുന്നു. ജനങ്ങള്‍ക്കെതിരായിരുന്നു അന്ന് പൊലീസ്. വളര ഭയപ്പാടോടെയാണ് പൊലീസിനെ അന്ന് ജനങ്ങള്‍ നോക്കിക്കണ്ടത്.

എന്നാല്‍ ഇ എം എസ് സര്‍ക്കാരാണ് ഇതിന് മാറ്റമുണ്ടാക്കിയത്. തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടേണ്ടന്ന് സര്‍ക്കാര്‍ തിരുമാനിച്ചു. ലോക്കപ്പില്‍ ആളുകളെ മര്‍ദ്ധിക്കാന്‍ പാടില്ലന്ന വിപ്‌ളവകരമായ തിരുമാനവും അന്നെടുത്തത് ഇ എം എസ് സര്‍ക്കാരായിരുന്നു.ഇപ്പോള്‍ ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം പോലീസ് മാറിയിട്ടുണ്ട് . അനിതരസാധാരണമായ ആത്മസംയമനമാണ് പൊലീസ് ഇപ്പോള്‍ പല ഘട്ടങ്ങളിലും കാണിക്കാറുളളതെന്നും പിണറായി പറഞ്ഞു.

Advertisment