ആദിവാസി യുവാവിന്റെ മരണം; തടഞ്ഞുവച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താനാകാതെ പൊലീസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും

New Update

publive-image

കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥൻറ മരണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പോലീസ്. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല.

Advertisment

മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസ് ശേഖരിച്ചിരുന്നു

Advertisment