New Update
/sathyam/media/post_attachments/avAum7kzBKQbAIdkdj48.jpg)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി ഇതുവരെ അടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടി കങ്കണ റണാവത്ത്. ഇതാദ്യമായാണ് താന്‍ നികുതി അടക്കാന്‍ വൈകിയതെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Advertisment
കങ്കണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
ഉയര്‍ന്ന നികുതിയാണ് ഞാന്‍ അടക്കേണ്ടത്. വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നല്‍കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്.ജോലിയില്ലാത്തതിനാലാണ് ഇത്തവണ നികുതി അടക്കാന്‍ വൈകിയത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വൈകിയതിനാല്‍ സര്‍ക്കാര്‍ ഇതിന് പലിശ ഈടാക്കാന്‍ പോകുകയാണ്. എങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ ഒരുമിച്ചു നില്‍ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us