New Update
കുവൈറ്റ് : കുവൈറ്റില്‍ ആരും നിയമത്തിന് മുകളിലല്ലെന്ന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് . രാജ്യത്ത് ആരും നിയമത്തിന് മുകളിലല്ല. നിയമത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്നും ആരും പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരല്ലെന്നും മന്ത്രി വ്യക്തമാക്കി.
വാഹനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാവശ്യപ്പെട്ട് രാജകുടുംബത്തിലെ അംഗം ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി .