2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

New Update

publive-image

ന്യൂയോർക്:2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനു ലഭിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി പട്ടിണിയെ ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങള്‍ വോള്‍ഡ് ഫു‍‍ഡ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ നടന്നു. ഈ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംഘടനയ്ക്ക് പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്കാര സമിതി വ്യക്തമാക്കി.

Advertisment

publive-image

1985 ൽ ആൽഫ്രഡ്‌ നോബിൾ സ്ഥാപിച്ചതാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം. 1963 ല്‍ റോം ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഡബ്ല്യുഎഫ്‌പി ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എണ്‍പതിലധികം രാജ്യങ്ങളിലായി ഒമ്പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്.

publive-image

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്വീഡിഷ് ടീനേജർ ഗ്രെറ്റ തുൻബെർഗ് ,ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസിന്ത ആർഡീൻ ,സൗദി അറേബ്യായിൽ നിന്നുള്ള വിമൻസ് റൈറ്സ് ആക്ടിവിസ്റ് ലൗജിന് അൽ ഹാത്തോൾ എന്നിവരെ നാമനിര്‍ദേശം ചെയ്തിരുന്നു. ട്രംപാണ് മുൻഗണന ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നത്.

us news
Advertisment