ഭക്തി സാന്ദ്രമായി നൊച്ചൂർ സ്തുതിഗീതം; പ്രശസ്തമായ നൊച്ചൂർ ക്ഷേത്രത്തിലെ അമ്മ ഭഗവതിയെക്കുറിച്ചുള്ള സ്തുതി ഗീതത്തിന്റെ വീഡിയോ പുറത്തിറങ്ങി

New Update

publive-image

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊടുവായൂരിനടുത്തുള്ള   പ്രശസ്തമായ നൊച്ചൂർ ക്ഷേത്രത്തിലെ അമ്മ ഭഗവതിയെക്കുറിച്ചു മേതിൽ സതീശൻ എഴുതിയ സ്തുതി ഗീതത്തിന്റെ വീഡിയോ പുറത്തിറങ്ങി.

Advertisment

ശ്രീ ഗോകുൽ മേനോൻ സംഗീതം നൽകിയിരിക്കുന്ന ഭക്തിനിർഭരമായ ഈ ഗാനം ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ ജി വേണുഗോപാൽ ആണ്. ശശി വള്ളിക്കാടാണ് ഇതിന്‍റെ ശബ്ദവിന്യാസം നിർവഹിച്ചിരിക്കുന്നത്.

publive-image

നൊച്ചൂർ ഭഗവതിയെ സ്തുതിച്ചുകൊണ്ട് പുറത്തിറങ്ങുന്ന ആദ്യഗാനം എന്ന നിലയിൽ ഭക്തജനങ്ങൾ ഏറെ ആദരവോടെയാണ് ഗാനത്തെ സ്വീകരിക്കുന്നത്.

നൊച്ചൂർ സുജിത് സമർപ്പിച്ച ഈ ഭക്തിഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സ്റ്റുഡിയോ സ്‌ക്വയർ ആണ് നിർവഹിച്ചത്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ; https://m.youtube.com/watch?feature=youtu.be&v=yz8HyyyhmRM

music album
Advertisment