പ്രവാസി പുന:രധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യത നിർണ്ണയവും ഒക്ടോബര്‍ 15 ന് കോഴിക്കോട് സ്‌നേഹാഞ്ജലി ആഡിറ്റോറിയത്തിൽ നടക്കും

author-image
admin
Updated On
New Update

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് 2019 ഒക്‌ടോബർ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ആഡിറ്റോറിയത്തിൽ നടക്കും.

Advertisment

publive-image

നഗരസഭ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും. കെ.ഡി.സി. ബാങ്ക് ജനറൽ മാനേജർ കെ.പി. അജയകുമാർ, വാർഡ് കൗൺ സിലർ പി.എം. നിയാസ്, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടു ത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതി നുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കുന്ന തുമാണ്. അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുട ങ്ങാൻ  വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.

കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പുതിയതായി തുടങ്ങിയ പ്രവാസി മിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള വായ്പകൾ നോർക്കയുടെ ശുപാർശ പ്രകാരം അർഹരായവർക്ക് ലഭിക്കുന്ന താണ്. സംരംഭകർക്ക് മൂലധന,പലിശ സബ്‌സിഡികൾ ലഭ്യമാ ക്കുന്ന ഈ പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താല്പര്യമു ള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം.

താല്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും, ആഡിറ്റോറിയത്തിൽ കൃത്യ സമയത്ത് എത്തിചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0495-2304885, 2304882 നമ്പരിലും ലഭിക്കുന്നതാണ്.

Advertisment