ചലച്ചിത്ര മേഖലയിലിലേക്ക് വരുന്ന മിക്ക സ്ത്രീകളും ഭയപ്പാടോടെ കേള്‍ക്കുന്ന വാക്കാണ് 'കാസ്റ്റിംഗ് കൗച്ച്' ഒരു അവസരത്തിനായി അലയുന്ന കലാകാരികളെ ചൂഷണം ചെയ്യുന്ന ഈ വിപത്ത് സിനിമ മേഖലയില്‍ എന്നപോലെതന്നെ സീരിയല്‍ മേഖലയിലും ഉണ്ട്. ഇതേ പറ്റി പല പ്രമുഖ താരങ്ങളും തുറന്ന് പറഞ്ഞിട്ടുമുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി സഹകരിക്കേണ്ടി വരുമെന്ന് തങ്ങളോട് പലരും പറഞ്ഞിട്ടുള്ളതാണ് അടുത്തിടെ ചില ടി വി താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇവയെല്ലാം പിന്നീട് ജനശ്രദ്ധ നേടുകയും ചെയ്തു.
സ്റ്റാര്‍ പ്ലസ്സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'യേ ഹേ മൊഹബത്തേന്‍' എന്ന പരമ്ബരയിലെ നടി ദിവ്യങ്ക ത്രിപാഠി ഇതേക്കുറിച്ച് ഒരിക്കല്‍ സംസാരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. "ഒരു ഷോ പൂര്‍ത്തിയാക്കിയ ശേഷം കഷ്ടതകള്‍ വീണ്ടും ആരംഭിക്കും. കയ്യില്‍ ഒട്ടും കാശില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടി ആയിരിക്കുന്നതും ഒരു പുരുഷന്‍ ആയിരിക്കുന്നതും ഒരുപോലെ ഭയാനകമാണ്
എനിക്ക് എന്റെ ബില്ലുകള്‍, ഇ എം ഐകള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. അപ്പോള്‍ ഒരു ഓഫര്‍ വന്നു, 'നിങ്ങള്‍ ഈ സംവിധായകന്റെ കൂടെ സഹകരിച്ചാല്‍ നിങ്ങള്‍ക്ക് ഒരു വലിയ ബ്രേക്ക് ലഭിക്കും. എന്നാല്‍ ഞാന്‍ ചോദിച്ചു എന്തിന് എന്നെ വിളിച്ചുവെന്ന്. എന്നാല്‍ എനിക്ക് ലഭിച്ച മറുപടി ഞാന്‍ വളരെ ബുദ്ധിമതി ആയതുകൊണ്ടാണെന്ന്". താരം വെളിപ്പെടുത്തി.
സ്റ്റാര്‍ പ്ലസിലെ തന്നെ മറ്റൊരു ജനപ്രീയ സീരിയല്‍ ആണ് 'അനുപ'. ഈ പരമ്ബരയിലൂടെ പ്രശസ്തയായ താരമാണ് നടി മദാല്‍സ ശര്‍മ്മ. താരവും തന്റെ ജീവിതത്തില്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവക്കുകയുണ്ടായി. "ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടി ആയിരിക്കുന്നതും ഒരു പുരുഷന്‍ ആയിരിക്കുന്നതും ഒരുപോലെ ഭയാനകമാണ്.
അത് ഏത് തൊഴിലിടത്തില്‍ ആയാലും അഭിനയമോ മറ്റ് ഏത് പ്രൊഫഷനോ ആവട്ടെ നിങ്ങള്‍ എവിടെ പോയാലും, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ചുറ്റും പുരുഷന്മാര്‍ ഉണ്ടാകും. ചിലപ്പോള്‍ ചില അനാവശ്യ കാര്യങ്ങള്‍ നിങ്ങളെ കൊണ്ട് ചെയ്യിക്കാന്‍ താല്‍പര്യപ്പെടുന്ന ചില വ്യക്തികളെ നിങ്ങള്‍ കണ്ടുമുട്ടേണ്ടി വരും.
അവര്‍ നമ്മളെ പല തരത്തിലും പ്രലോഭിപ്പിക്കാന്‍ ശ്രമിക്കാം. തീരുമാനം നമ്മുടേതാണ്. എനിക്ക് അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉണ്ടാവുമ്ബോള്‍ ഞാന്‍ ആ സന്ദര്‍ഭം ഒഴിവാക്കും" മദാല്‍സ ശര്‍മ്മ വ്യക്തമാക്കി
സ്നേഹ ജെയിന്‍ ഒരിക്കല്‍ തനിക്ക് ഉണ്ടായ കയ്‌പേറിയ അനുഭവം പങ്കുവക്കുകയുണ്ടായി സാത്ത് നിഭാന സാതിയ 2 എന്ന പരമ്ബരയിലൂടെ പ്രശസ്തയായ സ്നേഹ ജെയിന്‍ ഒരിക്കല്‍ തനിക്ക് ഉണ്ടായ കയ്‌പേറിയ അനുഭവം പങ്കുവക്കുകയുണ്ടായി. ഒരു സംവിധായകനുമായി സഹകരിക്കാന്‍ ഒരിക്കല്‍ ഒരു കാസ്റ്റിങ് ഡിറക്ടര്‍ ആവശ്യപെട്ടുവെന്നും.
അങ്ങനെ ചെയ്താല്‍ ഒരു ക്യാംപസ് ചിത്രത്തിന്റെ ഭാഗമാവാമെന്നും അയാള്‍ പറഞ്ഞതായി നടി ഓര്‍ത്തു. സിനിമയുടെ കരാര്‍ പേപ്പറില്‍ ഒപ്പിട്ട് പകുതി കാശ് കൈപ്പറ്റിയ ശേഷം സംവിധായകനുമൊത്ത് ഒരു ദിവസം ചിലവഴിക്കണമെന്നും അദ്ദേഹം പറയുന്നതെന്നതും ചെയ്യണമെന്നും അവര്‍ പറഞ്ഞു.
ആ ഭയപ്പെടുത്തുന്ന അനുഭവത്തെപ്പറ്റി നടി ആരാധന ശര്‍മ്മ അടുത്തിടെ പറയുകയുണ്ടായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഉണ്ടായ ആ ഭയപ്പെടുത്തുന്ന അനുഭവത്തെപ്പറ്റി നടി ആരാധന ശര്‍മ്മ അടുത്തിടെ പറയുകയുണ്ടായി നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത് നടന്നതെന്നും റാഞ്ചിയിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു.
മുംബൈയില്‍ കാസ്റ്റിംഗ് ചെയ്യുന്ന ഒരാളുണ്ടായിരുന്നു. ഞാന്‍ പൂനെയില്‍ മോഡലിംഗ് അസൈന്‍മെന്റുകള്‍ ചെയ്യുകയായിരുന്നു, അതിനാല്‍ കുറച്ച് അറിയപ്പെട്ടിരുന്നു. ഒരു റോളിലേക്ക് കാസ്റ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ റാഞ്ചിയിലേക്ക് പോയി. ഞങ്ങള്‍ ഒരു മുറിയില്‍ സ്‌ക്രിപ്റ്റ് റീഡിംഗ് നടത്തുകയായിരുന്നു, അയാള്‍ എന്നെ തൊടാന്‍ ശ്രമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞാന്‍ അയാളെ തള്ളിയിടുകയും വാതില്‍ തുറന്ന് ഓടി പോവുകയുമാണ് ചെയ്തത്. ഭയം കാരണം കുറച്ച് നാള്‍ എനിക്കിത് ആരോടും പറയാന്‍ കഴിഞ്ഞില്ല. ആരാധന ശര്‍മ്മ പറഞ്ഞു.