/sathyam/media/post_attachments/nt3nr1JJPlvIODmZ13ZQ.jpg)
വാഷിംഗ്ടൺ: അമേരിക്കയുടെ പസഫിക് വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ചൊവ്വാഴ്ചയോടെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറിഗണിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലൻഡിലും വാഷിംഗ്ടണിലെ സിയാറ്റിലിലും താപനില സർവകാല റെക്കോർഡ് ഭേദിക്കുമെന്നാണ് റിപ്പോർട്ട്.
പോർട്ട്‌ലൻഡിലെ വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് താപനില 109.94 ഡിഗ്രി ഫാറൻഹെയിറ്റ് രേഖപ്പെടുത്തി.1940 മുതലാണ് താപനില രേഖപ്പെടുത്തി സൂക്ഷിക്കുന്ന രീതി രാജ്യത്ത് ആരംഭിച്ചത്. അന്നു മുതൽ ഇതുവരെ ഇത്ര കൂടിയ ചൂട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷണൽ വെതർ സർവീസ് വ്യക്തമാക്കുന്നത്.
നിലവിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമാണ് ജൂൺ മാസത്തിലെ അവസാന ശനിയാഴ്ച സിയാറ്റിലിൽ രേഖപ്പെടുത്തിയത്. അന്ന് താപനില 100.94 ഡിഗ്രിയിലെത്തി. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിന്റെ റിപ്പോർട്ട് അനുസരിച്ച് സിയാറ്റിലിൽ ഇത് നാലാം തവണയാണ് താപനില 100.4 ഡിഗ്രിയിലെത്തുന്നത്.
വാഷിംഗ്ടൺ, ഒറിഗൺ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിൽ സീസണൽ ശരാശരിയേക്കാൾ 100.4 ഡിഗ്രി വരെ ഉയരത്തിൽ താപനില എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.ന്യുയോർക്ക്-ന്യു ജേഴ്‌സി മേഖലയിൽ നാളെയും മറ്റന്നാളും 94 ഡിഗ്രി ആണെങ്കിലും 105 ഡിഗ്രിയുടെ അസഹ്യത ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us