Advertisment

സൗദി പൗരന്‍റെ കരുണയിൽ നൗഷാദ് നാടണയുന്നു

author-image
admin
New Update

റിയാദിലെ ശഖറയിൽ വച്ച് വാഹനാപകടത്തിൽ സൗദി പൗരൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷത്തിഎൺപത്തി ഒമ്പതിനായിരം സൗദി റിയാൽ നഷ്ടപരിഹാരം നൽകാൻ വിധിക്കപ്പെട്ട് ജയിലിൽ അകപ്പെട്ട മഞ്ചേരി തൃക്കലങ്ങോട് സ്വദേശി നൗഷാദ് കേസുകൾ തീർന്നു നാടണയുന്നു. സ്പോൺസറോ തൊഴിലുടമയോ വേണ്ടവിധം ഇടപെ ടാത്തതിനാൽ മുപ്പത്തിയാറ് മാസക്കാലം ജയിലിൽ കിടക്കേണ്ടി വന്ന നൗഷാദി ന്റെ കേസ് നടത്തിപ്പ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ഏറ്റു എടുത്തത്‌.

Advertisment

publive-image

വെൽഫെയർ വിങ് വളണ്ടിയര്മാരായ റഫീഖ് ചെറുമുക്കിന്റെയും ഇസ്മയിൽ പടിക്ക ലിന്റെയും സ്പോണ്സർ ആയ സൗദി പൗരൻ മുഫറ ഹസൻ ഹതാനി രക്ഷകനായി അവതരിക്കുന്നത്. സൗദി പൗരൻ ജാമ്യം നിൽക്കുകയോ ജാമ്യത്തുക നൽകുകയോ ചെ യ്താൽ മാത്രമേ ജാമ്യം ലഭിക്കൂ എന്ന സാഹചര്യത്തിലാണ് കൂടുതലൊന്നും ആലോചി ക്കാതെ മുഹറ ഹസൻ ഹതാനി ഈ വലിയ തുകക്ക് ജാമ്യം നിൽക്കുന്നത്.

തുടർന്ന് റിയാദ് കെഎംസിസി മലപ്പുറംജില്ല വെൽഫെയർ വിംഗിന്റെ നിരന്തരമായ പരിശ്രമം വഴി ജാമ്യത്തുക രാജനിധിയിൽനിന്ന് ലഭ്യമാക്കാൻ ശ്രമിക്കുകയും കേസ് നടത്തുകയും ചെയ്തു. അങ്ങനെയാണ് നീണ്ട കേസ് ഇടപാടുകൾക്ക് ശേഷം നൗഷാദ് നാടണയുന്നത്. മുഹറ ഹസൻ ഹതാനിയും മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകരും ചേർന്ന് നൗഷാദിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.

Advertisment