കുവൈറ്റില്‍ ഇനിമുതല്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, October 23, 2019

കുവൈറ്റ് : കുവൈറ്റില്‍ ഇനിമുതല്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാം .ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജരാഹാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനം പ്രകാരം പ്രവാസികളുടെ സന്ദര്‍ശക വിസകള്‍ റസിഡന്‍സ് വിസയിലേക്ക് മാറ്റാന്‍ കഴിയും.

താഴെ പറയുന്ന വിഭാഗക്കാര്‍ക്ക് സന്ദര്‍ശന വിസകള്‍ റസിഡന്‍സ് വിസയിലേക്ക് മാറ്റാം

ആശ്രിത വിസയിലെത്തിയ കുടുംബാംഗങ്ങള്‍ക്കും ടൂറിസ്റ്റ് സന്ദര്‍ശന വിസയിലെത്തിയവര്‍ക്കും വിസ മാറ്റാം.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ,ആറ് മാസത്തില്‍ കവിയാതെ കുവൈറ്റിന് വെളിയില്‍ താമസിച്ച ശേഷം സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തുന്ന നിയമാനുസൃതമായ റസിഡന്‍സ് കൈവശമുള്ളവര്‍ക്ക്

മന്ത്രാലയങ്ങളും പബ്ലിക് അതോറിറ്റികളും സന്ദര്‍ശിക്കുന്നതിന് ഗവണ്‍മെന്റ് വിസിറ്റ് വിസയിലെത്തിവര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് വിസിറ്റ് വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

×