ദമ്മാം: സെൻസസിന്റെ മറവിൽ സംസ്ഥാനത്ത് എൻപിആർ നടപ്പിലാക്കാനുള്ള രാഷ്ട്രീയ, ഉദ്യോ ഗസ്ഥ തല ഗൂഡാലോചന പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖതീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഉദ്യോഗസ്ഥ തലത്തിലും പോലീസിലും സംഘപരി വാറിന്റെ സ്വാധീനം കുപ്രസിദ്ധമാണ്. സംസ്ഥാന സർക്കാറിന് നിയന്ത്രിക്കാൻ കഴിയാത്ത നിലയി ലേക്ക് ഇത് വളർന്നിരിക്കുകയാണ്.
/sathyam/media/post_attachments/gVdux38j6YPCJliTl0ZS.jpg)
മുഖ്യമന്ത്രി ഒരു ഭാഗത്ത് രക്ഷകന്റെ വേഷമിടുകയും മറുഭാഗത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മുമ്പിൽ കീഴടങ്ങുന്നതുമായ ഇരട്ട സമീപനത്തിനുമാണു കേരളം സാക്ഷ്യം വഹിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകളിലേക്ക് എൻ. പി.ആർ നടപ്പാക്കുന്നതിനായി സെൻസസ് ഉദ്യോഗസ്ഥരെ ഏർപ്പാട് ചെയ്യുന്നതിനായി സർക്കുലർ അയക്കുകയും വിവാദങ്ങ ളുണ്ടാകുമ്പോൾ നിഷേധിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
അത്തരം ഉത്തരവുകളുടെ ഉറവിടം കണ്ടെത്തി നടപടികളെടുക്കാതെ ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമമെങ്കിൽ മതേതര സമൂഹം ഇതിനെ തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല തെരുവില്‍ ജനാധ്യപാത്യമാര്‍ഗത്തില്‍ നേരിടേണ്ടി വരും. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യമാണെങ്കിൽ ഇരകളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്പി നായുള്ള പോരാട്ടമാണെന്ന് മുന്നണികൾ തിരിച്ചറിയണമെന്നും സോഷ്യൽ ഫോറം ഓർമ്മിപ്പിച്ചു.
ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷതവഹിച്ചു. ഫോറം സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നസീം കടക്കലിന് പരിപാടിയിൽ സ്വീകരണം നൽകി. റഹീസ് കടവിൽ, റാഫി വയനാട്, മുഹമ്മദ് കോയ, ഫൈസൽ പാലക്കാട്, മൂസ എടപ്പാൾ സംബന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us