റിയാദ് : തുടർച്ചയായ മൂന്ന് പതിറ്റാണ്ട് പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന എൻ.ആർ.കെ. ഫോറം വൈസ് ചെയർമാനും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അദ്യാപകനുമായ ടി. സലീം കുമാറിന് റിയാദ് എൻ. ആർ.കെ ഫോറം നിർവാഹക സമിതി യാത്രയയപ്പ് നൽകി. ന്യൂഏജ് സാംസ്കാരിക വേദിയുടെ പ്രതിനിധിയായി ഫോറത്തിലെത്തിയ സലീം കുമാർ ഇന്ത്യൻസ്കൂൾ മാനേജ്മെന്റ് കമ്മറ്റി തിരഞ്ഞെടുപ്പ് അടക്കം കഴിഞ്ഞ കാല പ്രവർത്തനങ്ങളിലെല്ലാം നേതൃത്വത്തോടൊപ്പം സജീവമായി നില നിന്നിരുന്ന വ്യക്തിത്വമായിരുന്നു.
ഭാര്യ കുഞ്ഞുമോൾ, മകൻ ചന്ദു സലീം കുമാർ (റിയാദ്). ചെയർമാൻ അഷറഫ് വടക്കേവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹ ഭാരവാഹികളായ നൗഷാദ് കോർമത്ത്, ഇസ്മയിൽ എരുമേലി,സത്താർ കായംകുളം, സലീം കളക്കര, ബഷീർ മാസ്റ്റർ നാദാപുരം,ജലീൽ തിരൂർ, സുരേഷ് ശങ്കർ,അക്ബർ വേങ്ങാട്ട്, നാസർ കല്ലറ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സലീംകുമാറിനുള്ള ഉപഹാരം ചെയർമാൻ അഷറഫ് വടക്കേവിള നൽകി. ഊഷ്മളമായ യാത്രയയപ്പിന് ട്രഷറർ മൊയ്തീൻ കോയ സ്വാഗതവും സലീം കുമാർ നന്ദിയും പറഞ്ഞു...!!!