/sathyam/media/post_attachments/Vl5TSYd69CaGI5sf4KMP.jpg)
അലനല്ലൂർ: പാലക്കാട് ജില്ലാ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീംന്റെ ആഭിമുഖ്യത്തിൽ'സഹപാഠികൾക്കൊരു എഴുത്തു പുസ്തകം' പദ്ധതിയുടെ ഭാഗമായി എഎൽപിഎസ് തൃക്കള്ളൂർ അമ്പലപ്പാറ, എഎൽപിഎസ് പൊൻപാറ ഉപ്പുകുളം എന്നീ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ നൂറുൽ സലാം ഉദ്ഘാടനം ചെയ്തു. ഡോ. എൻ രാജേഷ് അധ്യക്ഷനായി. ജില്ലയിലെ വിവിധ എൻഎസ്‌എസ് യൂണിറ്റുകളിലെ വളണ്ടിയർമാരാണ് പഠനോപകരണങ്ങൾ സമാഹരിച്ചത്.
ഹെഡ് മിസ്ട്രെസ്സുമാരായ കെ സി വത്സല, സിസ്റ്റർ സച്ചിത എന്നിവർ പഠനോപകരണങ്ങൾ വിതരണത്തിനായി ഏറ്റുവാങ്ങി. എൻഎസ്‌എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ്, സി ജി വിപിൻ, സി സിദ്ദീഖ്, സിസ്റ്റർ സ്നേഹ, പി ശശികുമാർ എന്നിവർ പങ്കെടുത്തു .