കുവൈറ്റില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, November 13, 2019

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ രാജ്യത്ത് അപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമിത വേഗത്തില്‍ വാഹനം ഓടിക്കുക , അശ്രദ്ധമായി വാഹനമോടിക്കുക , തുടങ്ങിയവയാണ് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖസാബ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

×