New Update
മുംബൈ: ഭോജ്പുരി സീരിയല്‍ നടി അനുപമ പഥക് ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. ഓഗസ്റ്റ് രണ്ടിന് മുംബൈയിലെ വസതിയിലാണ് ആത്മഹത്യ ചെയ്തത്.
Advertisment
ആരെയും വിശ്വസിക്കരുതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിന് ശേഷമാണ് താരത്തിന്റെ മരണം. 'നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കരുത്. ആരെയും വിശ്വസിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് ഇത് പറയുന്നത്'-അനുപമ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു കമ്പനിയില്‍ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ മനീഷ് ജാ എന്നൊരാള്‍ ഇവരുടെ ടൂ വീലര്‍ കൊണ്ടുപോയിട്ട് തിരിച്ചുകൊണ്ടുവരാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.