New Update
ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അവഹേളിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ കണ്ടെത്താനാകാതെ പോലീസ്. മുംബൈ പോലീസ് കഴിഞ്ഞ നാല് ദിവസമായി ഡല്‍ഹിയില്‍ തമ്ബടിച്ച് തിരയുകയാണ്. ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ രണ്ടു കേസുകളും തെലങ്കാനയില്‍ ഒരു കേസുമാണ് നുപുര്‍ ശര്‍മക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് അവരെ നീക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
Advertisment