നഴ്സസ് ഗിൽഡ് ഫരീദാബാദ് രൂപതയുടെ പ്രഥമ എക്സിക്യൂട്ടിവ് യോഗം ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു

New Update

publive-image

ഫരീദാബാദ് രൂപത നഴ്സസ് ഗിൽഡ് ഭാരവാഹികൾ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ്, ഡയറക്ടർ ഫാദർ മാർട്ടിൻ എന്നിവരോടൊപ്പം

Advertisment

ഡല്‍ഹി: നഴ്സസ് ഗിൽഡ് ഫരീദാബാദ് രൂപതയുടെ പ്രഥമ എക്സിക്യൂട്ടിവ് യോഗം ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു. സംഘടനയുടെ അദ്യ വർഷത്തേക്ക് ഉള്ള പ്രവർത്തന പദ്ധധികൾ ഭാരവാഹികൾ വിശദമായി ചർച്ച ചെയ്തു. എല്ലാ ഇടവകളിലും അംഗത്വ വിതരണം വേഗത്തിൽ ആക്കാനും ഹോസ്പിറ്റൽ അടിസ്ഥാനത്തിൽ പ്രതിനിധികളെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു.

രൂപത പരിധിയിൽ വരുന്ന എല്ലാ ഹോസ്പിറ്റലിലും വർക് ചെയ്യുന്ന നഴ്സുമാരുടെ ആത്മീയവും ഭൗതികവും ജോലി സംബന്ധിച്ചും ഉള്ള ആവശ്യങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ഹെൽപ് ഡെസ്ക് രൂപീകരിക്കാനും ഭാവിയിൽ പ്രവർത്തനം വിപുലീരിക്കാനും നിർദ്ദേശം ഉയർന്നു.

സാമൂഹിക - ആധ്യാത്മിക മേഖലകളിലെ സജീവ സാന്നിധ്യം, ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ, നഴ്സുമാരുടെ നൈപുണ്യ വികസനത്തിനുള്ള ക്ലാസ്സുകളും, സെമിനാറുകളും , കലാ സാഹിത്യ അഭിരുചികൾ വളർത്താനുള്ള മത്സരങ്ങൾ എന്നിവയെല്ലാം സംഘടനയുടെ ഈ വർഷത്തെ പ്രവർത്തന ലക്ഷ്യങ്ങളാണ്.

delhi news
Advertisment