നേഴ്‌സസ് ഗിൽഡിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു

റെജി നെല്ലിക്കുന്നത്ത്
Tuesday, February 23, 2021

ഡല്‍ഹി: നേഴ്‌സുമാരുടെ ആത്മീയവും ഭൗതീകവുമായ ക്ഷേമത്തിനും ശുശ്രൂഷ മേഖലയിൽ ഉന്നമനത്തിനും വേണ്ടി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ നേഴ്സസ് ഗിൽഡിന്റെ ഉദ്ഘാടനം ഫരീദാബാദ് രൂപതയിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു.

രൂപതയിലെ മുപ്പതിലതികം ഇടവകകളിൽ നിന്നും രണ്ട് കോർഡിനേറ്റർമാർ വീതം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നേഴ്‌സുമാരുടെ ശുശ്രൂഷ മേഖലകളിൽ ക്രിസ്തീയ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും അവരുടെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നതിനുമാണ് ഈ സംഘടന എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും ഈ സംഘടന സജീവമായി പ്രവർത്തിക്കുമെന്ന് രൂപത ഡയറക്ടർ.

×