ലോംഗ്‌ഐലന്റ് (ന്യൂയോര്‍ക്ക്): മന്‍ഹാട്ടനില്‍ നിന്നും 42 മൈല്‍ അകലെ സൗത്ത് ഫാമിംഗ്‌ഡെയിലിലെ വസതിയില്‍ 27 വയസുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനി കെല്ലി ഓവന്‍സിനെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 16നു വ്യാഴാഴ്ച വൈകിട്ട് 3.30നാണ് പോലീസ് വീട്ടില്‍ മരിച്ചുകിടക്കുന്ന ഓവന്‍സിനെ കണ്ടെത്തിയത്.
/sathyam/media/post_attachments/aChdD2lx6Fzlun3G88uW.jpg)
വ്യാഴാഴ്ച രാവിലെ എട്ടോടെ ആറു വയസുള്ള മകളെ ഒരുക്കി ഓവന്‍സിന്റെ പിതാവിനൊപ്പം സ്കൂളിലേക്ക് അയച്ചതായി നാസു കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സ്കൂള്‍ വിട്ട് വന്നശേഷം കുട്ടിയെ പഠനകാര്യത്തില്‍ സഹായിച്ചിരുന്ന ഓവല്‍സ് കുട്ടി പിതാവിനൊപ്പം വീട്ടില്‍ വന്നപ്പോള്‍ ബോധരഹിതയായി നിലത്തു കിടന്നിരുന്ന മാതാവിനെയാണ് കണ്ടത്. മെഡിക്കല്‍ എമര്‍ജന്‍സി ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക യായിരുന്നു.
/sathyam/media/post_attachments/8E6Vu9nZ5YdRdbQhgozH.jpg)
വീടിനകത്തേക്ക് ആരും അതിക്രമിച്ചു കടന്നതായി കരുതുന്നില്ലെന്നും, മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളോടും സഹോദരനോടും ഒപ്പമാമ് ഓവന്‍സും മകളും ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. നഴ്‌സിംഗ് സ്കൂളില്‍ നിന്നും അവധിയെടുത്ത് വീട്ടില്‍ കഴിയുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us